- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് പുതിയ ഓഫീസ് സമുച്ചയം ഉത്ഘാടനം ചെയ്തു
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ പുതിയ ഓഫീസ് സമുച്ചയം ഷാർജ രാജകുടുംബാംഗം ഷെയ്ഖ് ഹൈത്തം ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷ നായിരുന്നു. 35 വർഷമായി കൽബ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഖലയിലെ ആദ്യ അംഗീകൃത ഇന്ത്യൻ സാമൂഹ്യ സംഘടനയായ ഐ എസ് സി സി കൽബ പ്രവൃത്തിച്ചിരുന്ന പഴയ കെട്ടിടം നഗര വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കുകയായിരുന്നു. കൂടുതൽ വിശാലമായ പുതിയ സ്ഥലത്തു പൂർത്തീകരിച്ച ഓഫീസ് കെട്ടിടത്തിൽ BLS കേന്ദ്രവും കോൺസുലർ സർവീസ് ഓഫീസും ഭരണ നിർവഹണ ഓഫീസും പ്രവർത്തനം ആരംഭിച്ചു.
കമ്മ്യൂണിറ്റി ഹാൾ , ഷട്ടിൽ കോർട്ട് , പ്രിയദർശിനി മിനി ഓഡിറ്റോറിയം എന്നിവ പണിയാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കു സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചു വരുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചുരുങ്ങിയ ആളുകൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങോടെയാണ് ഉൽഘാടനം നടത്തിയത്. ക്ലബ് അംഗങ്ങൾക്കും മറ്റു ബന്ധപ്പെട്ടവക്കും ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാൻ ഓൺലൈനിൽ ലൈവ് ടെലികാസ്റ്റിങ് നടത്തിയത് വൻ വിജയമായി.
ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ സി എക്‌സ് ആന്റണി , സ്പോർട്സ് സെക്രട്ടറി അഹ്മദ് അജ്മൽ , കൺവീനർ സൈനുദ്ധീൻ നാട്ടിക, ആർട്‌സ് സെക്രട്ടറി അഷ്‌റഫ് വി, സാഹിത്യ വിഭാഗം സെക്രട്ടറി സുബൈർ എടത്തനാട്ടുകര,കെട്ടിട നിർമ്മാണ കമ്മിറ്റി കോർഡിനേറ്റർ എ എം അബ്ദുൽ കലാം , പബ്ലിസിറ്റി കൺവീനർ ജോൺസൺ , തുടങ്ങിയവർ നേതൃത്വം നൽകി . ഐ എസ് സി ഫുജൈറ പ്രസിഡന്റ് ഡോ :പുത്തൂർ അബ്ദുൽ റഹിമാൻ , കൽബ ഇംഗ്ലീഷ്‌സ്‌കൂൾ പ്രിൻസിപ്പാൾ ഹാറൂൺ റഷീദ്, ക്ലബ്ബ് കമ്മിറ്റി അംഗങ്ങളായ ബാബു ഗോപി, ശിവദാസ് പണിക്കർ, സി കെ അബൂബക്കർ, അഷറഫ് പൊന്നാനി, കെ അഷ്‌റഫ്, ഓഡിറ്റർ എൻജിനിയർ ഷജീർ, പ്രദേശത്തെ വ്യവസായ പ്രമുഖർ, സാമൂഹ്യ സംഘടനാ നേതാക്കൾ , തുടങ്ങിയവർ പങ്കെടുത്തു. അമൽ സൈനുദ്ധീൻ അതിഥിക്ക് ബൊക്കെ നൽകി സ്വീകരിച്ചു.