- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഇന്ത്യയുടെ 75 മതു സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ സി അബൂബക്കർ ക്ലബ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. മധുരം വിതരണം ചെയ്തു. പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കൽബയിൽ നിന്നുള്ള വിദ്യാർത്ഥികളെ അടുത്ത് നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്നു അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ ആന്റണി സിഎക്‌സ് , ആർട്‌സ് സെക്രട്ടറി അഷ്റഫ് , എ എം അബ്ദുൽ കലാം , സി കെ അബൂബക്കർ, അഷ്റഫ് കെ, അഹമ്മദ്‌സീ അജ്മൽ , സീമ ഉദയകുമാർ, പ്രദീപ്, അബിൻ ഷാഫി, അബ്ദുൽ മജീദ്, സാബു, അബ്ദുൽ സലാം , സലിം തുടങ്ങിയവർപരിപാടിക്ക് നേതൃത്വം നൽകി . സ്ത്രീകളും കുട്ടികളുമടക്കം ധാരാളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതു.