കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 29-മത് വാർഷികവും വിഷു ആഘോഷങ്ങളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് കെ സി അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയതു. ജന. സെക്രട്ടറി എൻഎം അബ്ദുൾ സമദ്, വൈസ് പ്രസിഡണ്ട് വി ഡി മുരളീധരൻ, ജോ. സെക്രട്ടറി കെ.സുബൈർ, ട്രഷറർ ടി.പി മോഹൻദാസ്, ആർട്സ് കൺവീനർ വി.അഷറഫ്, മുഖ്യ പ്രായോജകരായ സജി പങ്കൻ, കെ.മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. സുപ്രസിദ്ധ സിനിമാ പിന്നണി ഗായകൻ സജി അർഷാദ് നയിച്ച ഗാനമേളയും സാക്കിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഡാൻസ് പരിപാടിയും ആഘോഷത്തിന് മികവേകി.

കൽബയിൽ മരണപ്പെട്ട ഷൗക്കത്തലിയുടെ കുടുബത്തിന്നുള്ള ധനസഹായം ചടങ്ങിൽ വിതരണ ചെയ്തു. ക്ലബ്ബ് നടത്തിയ ഷട്ടിൽ ടൂർണമെന്റ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ മുഖ്യ പ്രായോജകർക്കും നജീം അർഷാദിനും ക്ലബ്ബിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു. അബിൻ ഷാഫി, ആന്റണി സി എക്‌സ്, ജയിംസ് കെ എൽ, കെ.പി മുജീബ്, ശിവദാസൻ പി.ആർ, ബാബു ഗോപി, അബ്ദുൾ കലാം, നിസാർ അഹമ്മദ്, സമ്പത്ത് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.