- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സ്ഥാപകൻ പി രാമചന്ദ്രനെ അനുസ്മരിച്ചു
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ്ബിന്റെ സ്ഥാപക ഭാരവാഹിയും വർഷങ്ങളോളം കൽബ ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനുമായിരുന്ന പി രാമചന്ദ്രനനെ (ബാബു) ക്ലബ് അനുസ്മരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ചു മരിച്ചത് .കുറച്ചു നാളായി രോഗം ബാധിച്ചു കിടപ്പിലായിരുന്നു. കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ആയിരുന്നു രാമചന്ദ്രൻ. ഇന്നലെ ക്ലബ് ഓഡിറ്റോറിയത്തിൽചേർന്ന അനുസ്മരണ യോഗത്തിൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് ആമുഖ പ്രസംഗംവും ക്ലബ് മുൻ പ്രസിഡന്റും സ്ഥാപക ജനൽ സെക്രട്ടറി യുമായിരുന്നു ഡോക്ടർ നാരായൺ അനുസ്മരണ പ്രഭാഷണവും നടത്തി. ഇന്ന് നല്ല നിലയിൽ സാധാരണക്കാരുടെ പ്രശ്‌നങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുകയും സേവന പ്രവർത്തനങ്ങളുമായി പ്രശംസനീയമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻകാല നേതാക്കളുടെ പാത പിന്തുടർന്നു ജനകീയ സ്ഥാപനമായി വളർത്തുന്നതിൽ പിൽക്ക
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ്ബിന്റെ സ്ഥാപക ഭാരവാഹിയും വർഷങ്ങളോളം കൽബ ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനുമായിരുന്ന പി രാമചന്ദ്രനനെ (ബാബു) ക്ലബ് അനുസ്മരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ചു മരിച്ചത് .കുറച്ചു നാളായി രോഗം ബാധിച്ചു കിടപ്പിലായിരുന്നു.
കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ആയിരുന്നു രാമചന്ദ്രൻ. ഇന്നലെ ക്ലബ് ഓഡിറ്റോറിയത്തിൽചേർന്ന അനുസ്മരണ യോഗത്തിൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് ആമുഖ പ്രസംഗംവും ക്ലബ് മുൻ പ്രസിഡന്റും സ്ഥാപക ജനൽ സെക്രട്ടറി യുമായിരുന്നു ഡോക്ടർ നാരായൺ അനുസ്മരണ പ്രഭാഷണവും നടത്തി. ഇന്ന് നല്ല നിലയിൽ സാധാരണക്കാരുടെ പ്രശ്‌നങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുകയും സേവന പ്രവർത്തനങ്ങളുമായി പ്രശംസനീയമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻകാല നേതാക്കളുടെ പാത പിന്തുടർന്നു ജനകീയ സ്ഥാപനമായി വളർത്തുന്നതിൽ പിൽക്കാലത്തു വന്നവരും ശ്രദ്ധിച്ചിട്ടുണ്ട് എന്നും യോഗം അഭ്പ്രായപ്പെട്ടു.
ക്ലബ് വിസ പ്രസിഡണ്ട് വി ഡീ മുരളീധരൻ പ്രസംഗിച്ചു.ജോയിന്റ് സെക്രെട്ടറി കെ സുബൈർ , സ്പോർട്സ് സെക്രട്ടറി അബിൻ ഷാഫി , തുടങ്ങിയവർ നേതൃത്വം നൽകി.