- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് കൂടുതൽ സൗകര്യമൊരുക്കണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്
കൽബ : പ്രവാസി വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് കൂടുതൽ സൗകര്യമൊരുക്കണമെന്നും ചൂഷണം അവസാനിപ്പിക്കണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് അബൂബക്കർ ആവശ്യപ്പെട്ടു. പ്രവാസികളുടെ മക്കളായി പോയതിന്റെപേരിൽ ഉപരി പഠനത്തിന് ഈടാക്കുന്ന ഉയർ ന്ന ഫീസും ചൂഷണവും കേന്ദ്ര സംസ്ഥാന സർക്കാർ കണ്ടില്ലന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിദ്യാഭ്യാസ അനുകൂല്യങ്ങളും വിദ്യാഭ്യാസ വായ്പകൾ പോലും ലഭിക്കുന്നില്ല. ക്ലബ് സംഘടിപ്പിച്ച 'വേനൽ വിസ്മയം 2016' എന്ന പരിപാടിയിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് മുൻ പ്രസിഡന്റ് ഡോക്ടർ നാരായണൻ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് വിഡി മുരളീധരൻ, ട്രഷറർ ടിപി മോഹൻദാസ്, ജോയിന്റ് സെക്രട്ടറി കെ സുബൈർ എന്നിവർ പ്രസംഗിച്ചു. ഐഎസ്‌സിസി ബാലവേദിയും, ആർട്‌സ് വിങ്, വനിതാ വിങ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേള, ഡാൻസ്, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെട
കൽബ : പ്രവാസി വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് കൂടുതൽ സൗകര്യമൊരുക്കണമെന്നും ചൂഷണം അവസാനിപ്പിക്കണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് അബൂബക്കർ ആവശ്യപ്പെട്ടു. പ്രവാസികളുടെ മക്കളായി പോയതിന്റെപേരിൽ ഉപരി പഠനത്തിന് ഈടാക്കുന്ന ഉയർ ന്ന ഫീസും ചൂഷണവും കേന്ദ്ര സംസ്ഥാന സർക്കാർ കണ്ടില്ലന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിദ്യാഭ്യാസ അനുകൂല്യങ്ങളും വിദ്യാഭ്യാസ വായ്പകൾ പോലും ലഭിക്കുന്നില്ല. ക്ലബ് സംഘടിപ്പിച്ച 'വേനൽ വിസ്മയം 2016' എന്ന പരിപാടിയിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് മുൻ പ്രസിഡന്റ് ഡോക്ടർ നാരായണൻ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് വിഡി മുരളീധരൻ, ട്രഷറർ ടിപി മോഹൻദാസ്, ജോയിന്റ് സെക്രട്ടറി കെ സുബൈർ എന്നിവർ പ്രസംഗിച്ചു. ഐഎസ്‌സിസി ബാലവേദിയും, ആർട്‌സ് വിങ്, വനിതാ വിങ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേള, ഡാൻസ്, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു.