- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന കൊച്ചു ത്രേസ്യാ ജോസഫിന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് യാത്രയയപ്പ് നൽകി
കൽബ: ആതുര സേവന രംഗത്ത് കൽബ സർക്കാർ ആശുപത്രിയിൽ മൂന്നു പതിറ്റാണ്ടിന്റെ സേവനമനുഷ്ഠിച്ച ശേഷം പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ മുൻ വനിതാ വിഭാഗം കൺവീനർ കൂടിയായ കൊച്ചു ത്രേസ്യാ ജോസഫിന് ക്ലബ് കമ്മിറ്റി യാത്രയയപ്പു നൽകി. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. സഹജീവികളോട് ദീനാനുകമ്പയോടെ അനുവർത്തിച്ച നിസ്വാർത്ഥ പ്രവർത്തനമാണ് സിസ്റ്റർ കൊച്ചുത്രേസ്യ ജോസഫ് കാഴ്ചവച്ചതെന്നു അദ്ദേഹം പറഞ്ഞു. ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ട്രഷറർ ടിപി മോഹൻ ദാസ്, ജോയിന്റ് സെക്രട്ടറി കെ സുബൈർ, ആന്റണി, ശിവദാസൻ, അബ്ദുൽ കലാം, ശാഹുൽ, സൈനുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. ക്ലബിന്റെ ഉപഹാരം വനിതാ വിഭാഗം പ്രതിനിധി ജയശ്രീ മോഹൻദാസ് നൽകി.

Next Story