- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ: ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തി വർധിച്ചു: കെ സി അബൂബക്കർ
കൽബ : ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തി വർധിചുകൊണ്ടിരിക്കുക യാണെന്നും വിഭജനത്തിനെതിരെ നിലപാടെടുത്ത മഹാത്മജിയുടെ നിലപാട് ദീർഘ വീക്ഷണത്തോടെ യായിരിരുന്നു വെന്നു സമകാലീന സംഭവങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർപറഞ്ഞു. ലോകം അത് കൂടുതൽ കൂടുതൽ ഗാന്ധിയൻ ആദർശങ്ങൾ അംഗീകരിച്ചു കൊണ്ടിരിക്കുന്നു. അഹിംസ വാദത്തിനും സഹനസമരത്തിനും ഉപവാസത്തിനും പകരം വെക്കാൻ ഒന്നും തന്നെ ലോകത്തു എവിടെയും ഇല്ല. പുതു തലമുറയ്ക്ക് ഗാന്ധിയൻ ആശയങ്ങൾ പകർന്നു നൽകാൻ നാം തെയ്യാറാവാം. മതേതരത്വത്തെ കുറിച്ച് മഹാത്മജി പ്രകടിപ്പിച്ച ആശങ്കകളും നമുക്ക് ഇപ്പോൾ കൂടുതലായി നേരിടേണ്ടി വന്നിരിക്കയാണ് വെന്നും ക്ലൻ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 147 മത് ജന്മ ദിനാഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് . വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , സി എക്സ് ആന്റണി, കെ എൽ ജെയിംസ് ,തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ കലാം എ എം, ബാബു ഗോപി, ശിവദാസൻ പി ആർ ,സമ്പത് കുമാർ, തുട
കൽബ : ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തി വർധിചുകൊണ്ടിരിക്കുക യാണെന്നും വിഭജനത്തിനെതിരെ നിലപാടെടുത്ത മഹാത്മജിയുടെ നിലപാട് ദീർഘ വീക്ഷണത്തോടെ യായിരിരുന്നു വെന്നു സമകാലീന സംഭവങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർപറഞ്ഞു.
ലോകം അത് കൂടുതൽ കൂടുതൽ ഗാന്ധിയൻ ആദർശങ്ങൾ അംഗീകരിച്ചു കൊണ്ടിരിക്കുന്നു. അഹിംസ വാദത്തിനും സഹനസമരത്തിനും ഉപവാസത്തിനും പകരം വെക്കാൻ ഒന്നും തന്നെ ലോകത്തു എവിടെയും ഇല്ല. പുതു തലമുറയ്ക്ക് ഗാന്ധിയൻ ആശയങ്ങൾ പകർന്നു നൽകാൻ നാം തെയ്യാറാവാം. മതേതരത്വത്തെ കുറിച്ച് മഹാത്മജി പ്രകടിപ്പിച്ച ആശങ്കകളും നമുക്ക് ഇപ്പോൾ കൂടുതലായി നേരിടേണ്ടി വന്നിരിക്കയാണ് വെന്നും ക്ലൻ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 147 മത് ജന്മ ദിനാഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് . വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , സി എക്സ് ആന്റണി, കെ എൽ ജെയിംസ് ,തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ കലാം എ എം, ബാബു ഗോപി, ശിവദാസൻ പി ആർ ,സമ്പത് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.