കൽബ : പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ അംഗങ്ങളായ ഔസെഫ് അൽഫോൻസ്, നിസ്സാർ അയ്യൻ എന്നിവർക്ക് ക്ലബ് കമ്മിറ്റി യാത്രയയപ്പു നല്കി. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു.

പൂർണ്ണ ആരോഗ്യമുള്ള യുവത്വത്തിൽ തന്നേയ് പ്രവാസ ജീവിതം അവസാനിപ്പിക്കാൻ കഴിയുന്നത് മഹാഭാഗ്യമാണ്. നാട്ടിൽ മാന്യമായ തൊഴിൽ ഉറപ്പാക്കിയാണ് രണ്ടു പേരും യാത്ര തിരിക്കുന്നതെന്നതു മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചു പോക്കിന്റെ സ്വപ്നങ്ങൾ മനസ്സിൽ താലോലിച്ചു മറ്റു മാർഗങ്ങളില്ലാത്തതിനാൽ പ്രവാസ ജീവിതം നീട്ടികൊണ്ടു പോകുകയാണ് ഭൂരിഭാഗവും. അതിൽ നിന്നും വ്യത്യസ്തമായ ഒരു തീരുമാനം എടുക്കാൻ കഴിയുന്നതു വളരെ നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ട്രഷറർ ടി പി മോഹൻ ദാസ് , ആന്റണി, ശിവദാസൻ, അബ്ദുൽ കലാം, ശാഹുൽ, സൈനുദ്ധീൻ അഷ്റഫ് പൊന്നാനി, ജെയിംസ്, സമ്പത്ത്കുമാർ മുജീബ്,ഗോപി ബാബു , തുടങ്ങിയവർ സംസാരിച്ചു. ക്ലബ് ന്റെ ഉപഹാരം രണ്ടു പേർക്കും നൽകി