കൽബ : കരുണയും ക്ഷമയും സഹജീവി സ്‌നേഹവും കൈവിടാതിരിക്കുക എന്നതാണ് പുതുവർഷ സന്ദേശമെന്നു ഫാദർ ജോയ് പറഞ്ഞു . കലുഷിതമായ കാലഘട്ടത്തിൽസ്‌നേഹത്തിനു മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ. കുഞ്ഞുങ്ങളോട് കരുണയുംമുതിർന്നവരെ ബഹുമാനിക്കാനും സഹജീവി സ്‌നഹവും പുതു തലമുറയെപഠിപ്പിക്കണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ്പുതുവത്സര ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി എൻ എം അബ്ദുൽ സമദ് , റ്റി പി.മോഹന്ദാസ് , എസ കെ അഹുജ ,വേദമൂര്തി , അഷ്റഫ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു . ഗാനമേള , ഡാൻസ് ,മാർഗംകളി ഒപ്പന ക്രിസ്തുമസ് കരോൾ സാന്താക്ലോസ് തുടങ്ങി വിവിധപരിപാടികൽ ഉണ്ടായിരുന്നു. മോഹൻദാസ് ടി പി ,വി ഡി മുരളീധരൻ, ആന്റണി സിഎക്‌സ്,സുബൈർ , കെ , കെ പി മുജീബ് ,അബ്ദുൽ കലാം , കെ എൽ ജെയിംസ് ,അഷ്റഫ് വി ,സമ്പത് കുമാർ ,വനിതാ വിഭാഗം ഭാരവഹികളായ ഷൈല സവാദ് ,നജലഹാരിസ് ,ജയശ്രീ മോഹൻദാസ് ,ഹസീന അബൂബക്കർ , ഗീത രാജേന്ദ്രാൻ , സബ്രീനലുഖ്മാൻ സൽമ സമദ് സീമ ഉദയകുമാർ തുടങ്ങിയാർ നേതൃത്വം നൽകി