കൽബ : ജനാധിപത്യ ഇന്ത്യയുടെ മതേതര വകതാവായിരുന്നു നമ്മോടു വിടപറഞ്ഞ മുതിർന്ന പാർലിമെന്ററിയാനും മുന്മന്ത്രിയും എം പി യും മുസ്ലിം ലീഗ്അഖിലേന്ത്യാ പ്രസിഡന്റ് മായിരുന്നു ഇ അഹമദ് സാഹിബ് എന്ന് കൽബ ഇന്ത്യൻസോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ

ക്ലബ്ബുംകെ എം സിസി യും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹവുമായി വളരെ അടുത്തബന്ധം പുലർത്തിയിരുന്ന അഹമ്മദ് സാഹിബ് ഇവിടങ്ങളിൽ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ രാഷ്ട്ര നേതാക്കളുമായി തനിക്കുള്ള നയതന്ത്രവുംവ്യക്തിപരവുമായ ബന്ധങ്ങൾ ഉപയോഗപ്പെടുത്തുമായിരുന്നു എന്നും പലർക്കുംമരണവക്കിൽ എത്തിയ ജീവനും ജീവിതവും തിരി ച്ചു നൽകാൻ കഴിഞ്ഞിട്ടുടെന്നും
ഓർമിപ്പിച്ചു .

ജനാധിപത്യ മതേതര ഇന്ത്യക്കു തീരാ നഷ്ട്ടമാണ് അഹമ്മദ്സാഹിബിന്റെ വിയോഗമെന്നു തുടർന്ന് പറഞ്ഞു. യൂസുഫ് കാസിമി യുടെ ഖുർആൻപാരായണത്തോടെ ആരംഭിച്ച യോഗത്തിൽ കെ എം സി സി ഫുജൈറ പ്രസിഡന്റ് യൂസുഫ്മാസ്റ്റർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അബൂബക്കർ സി കെ ,എൻ എംഅബ്ദുൽ സമദ് (ഇൻകാസ് ഫുജൈറ) വി ഡി മുരളീധരൻ (ഐ എസ സിസി കൽബ) ശംസുദ്ധീൻ(പ്രവാസി ഇന്ത്യ) അഷറഫ് കുനിയിൽ, റാഷീദ്,(കെ എം സി സി) ഫിറോസ് (പ്രവാസിഫോറം), കെ സുബൈർ, മുജീബ് കക്കട്ടിൽ, ഹംസ അൽറാഡ് , തുടങ്ങിയവർ
പ്രസംഗിച്ചു.