ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് മുസന്തം ദ്വീപിലേക്ക് ഏകദിനവിനോദ യാത്ര സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ക്ലബ് പരിസരത്തുനിന്നുംആരംഭിച്ച യാത്ര 9 മണിക്ക് ദിബ്ബയിൽ നിന്നും ഷിപ്പിൽ യാത്ര തിരിച്ചു വൈകുന്നേരം തിരിച്ചു എത്തി.

യാത്രയിലുടനീളം വിവിധ വിനോദ പരിപാടികളുംമാജിക് ഷോയും മറ്റും ഒരുക്കിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 150ലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ക്ലബ്ബ്പ്രസിഡന്റ് കെ സി അബൂബക്കർയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. എൻ എം അബ്ദുൽ സമ്മദ് , വി ഡി മുരളീധരൻ ടി പി
മോഹൻദാസ്, ആന്റണി സേവിയർ , സുബൈർ കെ , സൈനുദ്ധീൻ, ജെയിംസ് എന്നിവർനേതൃത്വം നൽകി. വ്യത്യസ്തമായ അനുഭവവും അവിസ്മരണീയമായ ഒരുയാത്രയുമായിരുന്നുവെന്നു യാത്രികർ അഭിപ്രായപ്പെട്ടു