ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാദ്യമേള ലയങ്ങളുടെ സംഗമമായ'ശ്രുതിലയ 2017' അരങ്ങേറി. ഗുരു ബാലന്മാസ്റ്ററുടെ ശിക്ഷണത്തിൽ കൽബ ക്ലബ്ബിൽ നടന്നു വരുന്ന സംഗീതഉപകരണങ്ങളുടെ പഠന ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെഅരങ്ങേറ്റത്തിന്റെ ഭാഗമായി നടന്ന പരിപാടി ക്ലബ്ബ് പ്രസിഡന്റ് കെ സിഅബൂബക്കർ ഉത്ഘാടനം ചെയ്തു.

അക്കാദമിക് ഇതര വിഷയങ്ങളിൽ തങ്ങളുടെ കഴിവ്‌തെളിയിക്കാനും പഠനത്തിനും വളരെ പരിമിതമായ അവസരങ്ങൾ ലഭിക്കുന്ന പ്രവാസലോകത്തു ചെറിയ നിലയിലെങ്കിലും ലഭിക്കുന്ന ഇത്തരം ക്ലാസ്സുകളും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളും പരമാവധി പ്രയോജന പ്പെടുത്താൻ കുട്ടികലുംരക്ഷിതാക്കളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

30 ലധികംകുട്ടികൾ ഉന്നത നിലവാരത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. വളർന്നുവരുന്ന തലമുറയ്ക്ക് തന്റെ സംഗീത കഴിവുകൾ പകർന്നു നൽകുന്ന ഗുരു ബാലന്മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ സമർപ്പണത്തെപ്രകീർത്തിക്കുകയും ചെയ്തു. ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് ,വൈസ് പ്രസിഡന്റ് വിഡി മുരളീധരൻ, ഡോക്ടർ മോനി കെ വിനോദ് , മറ്റുസംഘാടകസമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ഗാനമേളയും മറ്റു കലാപരിപാടികളും ചടങ്ങിന് കൂടുതൽ മിഴിവേകി.