- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽബയിലെ പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി മുഹമ്മദാലി മാഷ്ടെ വിയോഗം; അനുസ്മരണയോഗവുമായി ഇന്ത്യൻ സോഷ്യൽ ആൻഡ് ക്ലബ്
കൽബ: പ്രവാസി മലയാളികളെ മാത്രമല്ല പൊതു സമൂഹത്തെയും കണ്ണുനീരിലാഴ്‌ത്തി കൊണ്ടാണ് കൽബയുടെയും യു എ ഇ യുടെ കിഴക്കൻ മേഖലയുടെയും പ്രിയപ്പെട്ടമുഹമ്മദാലി മാസ്റ്റർ ഈ ലോകത്തോട് വിട പറഞ്ഞത്. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്കൾച്ചറൽ ക്ലബ്ബ് കമ്മിറ്റി അംഗവും കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെനിറ സാന്നിധ്യവുമായിരുന്ന മുഹമ്മദാലി മാസ്റ്റർ കഴിഞ്ഞ ദിവസം കണ്ണൂരിലിലെചക്കരകല്ല് ഗ്രാമത്തിൽ വെച്ച് മരണപ്പെട്ടു. ഗുരുതരമായ രോഗം ബാധിച്ചുഏതാനും മാസങ്ങൾക്കു മുൻപ് നാട്ടിലേക്കു പോയ അദ്ദേഹം തുടർച്ചയായിചിത്സയിലായിരുന്നു. ഭാര്യയും അഞ്ചു ആൺമക്കളുമുണ്ട്.കഴിഞ്ഞ ദിവസം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്നഅനുസ്മരണ യോഗം പ്രസിഡന്റ് കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനഹൃദയം കീഴടക്കുകയും കലാ സാംസ്‌കാരിക മേഖലയിൽനൂതനമായ വൻ മാറ്റങ്ങൾക്കു വഴി തുറക്കുകയും ചെയ്തുകൊണ്ട് ക്ലബ്ബാലവേദിയുടെ ചുമതലക്കാരൻ എന്ന നിലയിൽ കുട്ടികൾക്ക് പ്രിയപ്പെട്ട മനുഷ്യസ്‌നേഹിയായ മാഷായിരുന്നുവെന്നു അദ്ദേഹമെന്നു അബൂബക്കർ അനുസ്മരിച്ചു.മിക
കൽബ: പ്രവാസി മലയാളികളെ മാത്രമല്ല പൊതു സമൂഹത്തെയും കണ്ണുനീരിലാഴ്‌ത്തി കൊണ്ടാണ് കൽബയുടെയും യു എ ഇ യുടെ കിഴക്കൻ മേഖലയുടെയും പ്രിയപ്പെട്ടമുഹമ്മദാലി മാസ്റ്റർ ഈ ലോകത്തോട് വിട പറഞ്ഞത്. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്കൾച്ചറൽ ക്ലബ്ബ് കമ്മിറ്റി അംഗവും കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെനിറ സാന്നിധ്യവുമായിരുന്ന മുഹമ്മദാലി മാസ്റ്റർ കഴിഞ്ഞ ദിവസം കണ്ണൂരിലിലെചക്കരകല്ല് ഗ്രാമത്തിൽ വെച്ച് മരണപ്പെട്ടു.
ഗുരുതരമായ രോഗം ബാധിച്ചുഏതാനും മാസങ്ങൾക്കു മുൻപ് നാട്ടിലേക്കു പോയ അദ്ദേഹം തുടർച്ചയായിചിത്സയിലായിരുന്നു. ഭാര്യയും അഞ്ചു ആൺമക്കളുമുണ്ട്.കഴിഞ്ഞ ദിവസം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് ക്ലബ് ഓഡിറ്റോറിയത്തിൽ ചേർന്നഅനുസ്മരണ യോഗം പ്രസിഡന്റ് കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനഹൃദയം കീഴടക്കുകയും കലാ സാംസ്‌കാരിക മേഖലയിൽനൂതനമായ വൻ മാറ്റങ്ങൾക്കു വഴി തുറക്കുകയും ചെയ്തുകൊണ്ട് ക്ലബ്ബാലവേദിയുടെ ചുമതലക്കാരൻ എന്ന നിലയിൽ കുട്ടികൾക്ക് പ്രിയപ്പെട്ട മനുഷ്യസ്‌നേഹിയായ മാഷായിരുന്നുവെന്നു അദ്ദേഹമെന്നു അബൂബക്കർ അനുസ്മരിച്ചു.മികച്ച സംഘാടകൻ , പ്രാസംഗികൻ, കവി, നല്ല അദ്ധ്യാപകൻ, തുടങ്ങി വിവിധമേഖലയിൽ കഴിവുതെളിയിച്ച അദ്ദേഹത്തിന്റെ വിയോഗം സാംസകാരിക പ്രവാസത്തിനുകനത്ത നഷ്ടമാണ്.
യോഗത്തിൽ ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, സി കെ അബൂബക്കർ, വി ഡിമുരളീധരൻ, സുബൈർ കെ,ഹസ്സൻ ബഷീർ, എം ടി പി മുസ്തഫ, സുബൈർ കെ കെ , ആന്റണിസി എക്‌സ്, അഷ്റഫ് ബഷീർ ഉളിയിൽ, മായിൻ കുട്ടി, ഡോക്ടർ നാസർ,സിറാജുദ്ധീൻ, സൈനുദ്ധീൻ പി എം , മുഹമ്മദ് റഫീഖ്, അമീർ മണ്ണാർക്കാട്,അഷ്റഫ് വി, തുടങ്ങിയവർ സംസാരിച്ചു. മാഷുടെ ഓർമക്കായി പ്രവാസി മിടുക്കരായപ്രവാസി വിദ്യാർത്ഥികൾക്കായി അക്കാദമിഅവാർഡ് ഏർപ്പെടുത്തുമെന്നു ക്ലബ്പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു.