ലോകം ഗാന്ധിയൻ ആശയങ്ങളെയും ആദർഷശങ്ങളെയും നെഞ്ചിലേറ്റുമ്പോൾ നേരവകാശികൾഅത് വിസ്മൃതിയിലാക്കാനും തിന്മയുടെ പ്രതീകങ്ങളെ പ്രതിഷ്ഠിക്കാനും ശ്രമിക്കുകയാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർപറഞ്ഞു. അഹിംസക്കും സഹനസമരത്തിനും ഉപവാസത്തിനും പകരംവെക്കാൻ ഒന്നും തന്നെ ലോകത്തു എവിടെയും കണ്ടെത്തനായിട്ടില്ല.

പുതുതലമുറയ്ക്ക് ഗാന്ധിയൻ ആശയങ്ങൾ പകർന്നു നൽകാൻ നാം തെയ്യാറാവാം. മതേതരത്വത്തെ കുറിച്ച് മഹാത്മജി പ്രകടിപ്പിച്ച ആശങ്കകളും നമുക്ക്ഇപ്പോൾ കൂടുതലായി അനുഭവപ്പെട്ടു കൊണ്ടിരിക്ക യാണെന്നും വെന്നും ക്ലബ്ബ്സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 148 മത് ജന്മ ദിനാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് . വൈസ്പ്രസിഡന്റ് വി ഡി മുരളീധരൻ , സി എക്‌സ് ആന്റണി, കെ എൽ ജെയിംസ് സുബൈർഎടത്തനാട്ടുകര ,തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ കലാം എ എം, ബാബു ഗോപി,ശിവദാസൻ പി ആർ ,സമ്പത് കുമാർ, നിസാർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.