കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം 28ന് വെള്ളിയാഴ്ച രാവിലെ മുതൽ നടക്കുമെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചവരെ സേവനം ലഭ്യമാണ്. അഫിഡവിറ്റുകൾ, സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്‌പോർട്ട്, അനുബന്ധ സേവനങ്ങൾക്ക് കൽബ, ഫുജൈറ, മസാഫി തുടങ്ങിയ സമീപപ്രദേശത്തുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 09.2777357 എന്ന നമ്പറിൽ ബന്ധപ്പെടാം.