കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഈ വർഷത്തെ വേനൽ വിസ്മയം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അവധി കാലം ചിലവഴിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച് കൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ട്രഷറർ സി എക്‌സ് ആന്റണി, ആർട്‌സ് സെക്രട്ടറി കെ സുബൈർ, കൺവീനർ അഷ്റഫ് വി, ഗോപി ബാബു, ശിവദാസൻ, അജ്മൽ, സമ്പത്ത്, വനിതാ വിഭാഗം പ്രവർത്തകരായ ശൈല സവാദ്, ഹസീന അബൂബക്കർ, സീമ ഉദയകുമാർ, സബ്റീന ലുഖ്മാൻ, സുനു സമ്പത്, ബാലവേദി ഭാരവാഹികളായ സർദാ ബാബു, ശ്രീപ്രിയ ഉദയകുമാർ, ഫാത്തിമ മെഹ്റിൻ, ഫാത്തിമ സവാദ്, സമർ ഷമീർ, അശ്വിൻ, സിനാൻ ലുഖ്മാൻ എന്നിവർ നേതൃത്വം നൽകി.