കൾബ (ഷർജ):  കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്കൽചരൽ ക്ല ബ്ബിന്റെ  ഈ വർഷത്തെ ഓണം ഈദ് ആഘോഷം  വിപുലമായ പരിപടികളോടെ  ആഘോചിച്ചു.  ക്ലബ് പ്രസിഡന്റ് എൻ.എം.   അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു. ജനറൽ സക്രട്ടറി കെ സി അബുബക്കർ  പരിപാടി ഉൽഘാടനം   ചെയ്തു . സാമൂഹ്യ സാംസ്‌കാരിക സാമുദായിക പൈതൃ്കങ്ങ്‌ളുടെ സമന്വയമാണ് ഇത്തരം ആഘോഷങ്ങളെന്നും ഈദും  ഓണവും ഒരുമിച്ചു   ആഘോഷിക്കുമ്പോൾ വിവിധ  വിശ്വസങ്ങളുട  ഐക്യമാണ്  പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. 

ഉച്ചക്ക് അഞ്ഞൂറോളം ആളുകൾ   പങ്കെടുത്ത  പരമ്പരാഗത  രീതിയിലുള്ള  വിപുലമായ ഓണസദ്യയും  വൈകുന്നേരം ഗാനമേള  ഡാൻസ്  മോഹിനിയാട്ടം, ഭരതനട്യം  കുച്ചുപ്പുടി കോൽക്കളി ഗാനമാലിക  മിമിക്രി  മാവേലി എഴുന്നള്ളിപ്പ്  ശിങ്കാരിമേളം തുടങ്ങി   വിവിധ കലാപരിപാടികളും  ഉണ്ടായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ  കേരളത്തനിമയുള്ള പരിപാടികൾ  ആസ്വദിക്കാൻ എത്തിയിരുന്നു .