ത്മവിശുദ്ധിയുടെ നിർവൃതിക്കായുള്ള യത്‌നത്തിൽ കരഗതമാകുന്ന റമളാന്റെ ചൈതന്യം സമൂഹ നന്മക്കും മ്പമാധാനത്തിനും സമർപ്പിക്കണമെന്ന് ഫുജൈറ ഇന്ത്യൻ സ്‌കൂൾ ഇസ്ലാമിക പഠനവിഭാഗം തലവൻ അസ്‌ലം മാസ്റ്റർ ആഹ്വാനം ചെയ്തു. ലോകം അസ്വസ്ഥതയിലെക്കും വെപ്പിന്റെ സാമൂഹ്യ വ്യവസ്ഥിതിയിലെക്ക് തെന്നി വീഴുമ്പോൾ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഹൃദയബന്ധത്തിന്റെയും ഊഷമളതയിലേക്ക് എത്തിക്കുന്നതിൽ ഓരോരുത്തർക്കും ബാധ്യതയും കമെയുമുണ്ടെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ ഇഫ്താർ സംഗമം 2015 ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു

ക്ലബ്ബ് പ്രസിഡണ്ട് എൻ എം അബ്ദുൾ സമദ് അദ്ധക്ഷത വഹിച്ചു. ജനർ സെക്രട്ടറി കെ .സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി. എല്ലാ വിഭാഗം ജനങ്ങളുടെയും ആചാര നുഷ്ടാനങ്ങളോടുള്ള ആദരവ് പ്രകടമാക്കി കൊണ്ടു ആചരിക്കാൻ ശ്രമിക്കറുണ്ട്. അതിന് പൊതുസമൂഹത്തിൽ നിന്നും വൻ സ്വീകരണവും പിൻതുണയും ലഭിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.

കുട്ടികളും സ്തീകളുമടക്കം മൂന്നുറിലധികം പേർ സംഗമത്തിലെത്തിയിരുന്നു. സ്ത്രീ പൂരുഷന്മാർക്കായി പ്രത്യേകം പ്രാർത്ഥനാ സൗകര്യം ഒരുക്കിയിരുന്നു. ജോ.സെരകട്ടറി കെ. സുബൈർ, വി.കെ ആന്റോ, അബിൻ ഷാഫി, വി.ഡി മുരളീധരൻ, ശിവദാസർ, നിസാർ അഹമദ്, അബ്ദുൽ കലാം, ആന്റണി, അഷറഫ്, സൈനുദ്ദീൻ, ജോൺസൻ, തുടങ്ങിയവർ നേതൃത്വം നൽകി. സാമൂഹ്യ സാീസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘട നാനേതാക്കളും പങ്കെടുത്തു.