കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ 15ന് കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ.സി അബൂബക്കർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചവരെയാണ് സേവനം ലഭ്യമാവുക.

കൂടാതെ, ഗ്ലോബൽ വില്ലേജിലേക്ക് ക്ലബ്ബ് സംഘടിപ്പിക്കുന്ന യാത്ര 22ന് ഉച്ചക്ക് 2 മണിക്ക് നടക്കുമെന്നും പ്രസിഡന്റ് കെ.സി അബൂബക്കർ അറിയിച്ചു. പങ്കാളികളാകാൻ താൽപര്യമുള്ളവർ ക്ലബ് ഓഫീസുമായി ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിളിക്കേണ്ട നമ്പർ 09 2777357.