- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ വിദ്യാഭ്യാസ സാഹിത്യ ഭാഷാ പഠന ക്യാമ്പ് എംസിഎ നാസർ ഉദ്ഘാടനം ചെയ്തു
കൽബ: മാതൃഭാഷയെ മാതാവിനെ പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ എംസിഎ നാസർ അഭിപ്രായപ്പെട്ടു. നാം അറിവിന്റെ ആദ്യാക്ഷരങ്ങൾ ഉരുവിട്ടത് നമ്മുടെ മാതൃഭാഷയിലാണ്. അമ്മേ എന്നു വിളിച്ചതും അങ്ങനെ തന്നേ. ശ്രേഷ്ഠ ഭാഷയായ മലയാളം പഠിക്കാനും പ്രചരിപ്പിക്കാനും നമുക്ക് ബാധ്യത ഉണ്ട്. ഭാഷ ഒരു ആശയവിനിമയ മാദ്ധ്യമം
കൽബ: മാതൃഭാഷയെ മാതാവിനെ പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ എംസിഎ നാസർ അഭിപ്രായപ്പെട്ടു. നാം അറിവിന്റെ ആദ്യാക്ഷരങ്ങൾ ഉരുവിട്ടത് നമ്മുടെ മാതൃഭാഷയിലാണ്. അമ്മേ എന്നു വിളിച്ചതും അങ്ങനെ തന്നേ. ശ്രേഷ്ഠ ഭാഷയായ മലയാളം പഠിക്കാനും പ്രചരിപ്പിക്കാനും നമുക്ക് ബാധ്യത ഉണ്ട്. ഭാഷ ഒരു ആശയവിനിമയ മാദ്ധ്യമം മാത്രമല്ല അതൊരു സംസ്‌കാരവും സമരായുധവും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. യുഎ ഇ സർക്കാരിന്റെ ആഹ്വാന പ്രകാരം 2016 വായന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച വിദ്യാഭ്യാസ സാഹിത്യ ഭാഷാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥികളിലും സമൂഹത്തിലും മലയാള ഭാഷ പ്രചരിപ്പിക്കുന്നതിനും പഠനത്തിനും വിവിധ പരിപാടികൾ നടപ്പാക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ഈ ക്യാമ്പ് എന്നും തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ: പി മുഹമ്മദ് നൗഷാദ് (സിറ്റി കോളേജ് ഫുജൈറ)അനീഷ് മാസ്റ്റർ (ഔവർ ഓൺ ഇംഗ്ലീഷ് സ്‌കൂൾ) ഗീത സന്ദീപ് (ഇന്ത്യൻ സ്‌കൂൾ ഫുജൈറ), തുടങ്ങിയവർ ക്ലാസെടുത്തു പരിപാടി ഏകോപനം നടത്തിയ പ്രമുഖ എഴുത്തുകാരനും കവിയും പ്രഭാഷകനുമായ സത്യൻ മാടാക്കര കവിതകളിലെ മാനവികത എന്ന വിഷയത്തിൽ സംസാരിച്ചു. കുഞ്ഞുണ്ണി മാഷുടെ കുട്ടിക്കവിതകൾ പോലും വലിയ സന്ദേശമാണ് സമൂഹത്തിനു നൽകിയിട്ടുള്ളതെന്നും, വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കവിതകൾക്കാവുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സ്‌നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ പറ്റിയ കൃഷിയിടങ്ങളാണ് കവിതകളന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളായ വിദ്യാർത്ഥികളുടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട 20 പേരുടേ രചനകൾ കഥയും കവിതയും പരിശോധിച്ച് പ്രസിദ്ധീകരണ യോഗ്യമായവ ക്രോഡീകരിച്ച് പുസ്തകമായി അടുത്ത ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്യുമെന്നും ക്ലബ്ബ് പ്രസിഡന്റ് കെസി അബൂബക്കർ ക്യാമ്പിൽ അറിയിച്ചു.
ക്ലബ്ബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതവും ട്രഷറർ ടിപി മോഹൻദാസ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് വിഡി മുരളീധരൻ, പിഎം സൈനുദ്ദീൻ, കെപി മുജീബ്, വനിതാ വിഭാഗം ഭാരവാഹികളായ ഷൈല സവാദ്, നജല ഹാരിസ് കനു, ഗീത രാജേന്ദ്രൻ, ഹസീന അബൂബക്കർ, ജയശ്രീ മോഹൻദാസ്, രേഷ്മ ഫിറോസ്, റസിയ സൈനുദ്ദീൻ തുടങ്ങിയർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേർ 6 മണിക്കൂർ നീണ്ട ക്യാമ്പിൽ പങ്കെടുത്തു.