കൽബ (ഷാർജ):  നവ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും അടിമപ്പെട്ട് കുടുംബ സാമൂഹിക മാനുഷിക ബന്ധങ്ങളിൽ നിന്നും യുവതലമുറ അകന്നു പോയിക്കൊണ്ടിരിക്കുകയാണെന്നും സാമൂഹിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള തിരിച്ചറിവിനായി ശ്രമിക്കണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു. സോഷ്യൽ സൈറ്റുകളിലും സ്വന്തം മൊബൈൽ ഫോണിലും ഒതുങ്ങികൂടുന്നവർ മാതാപിതാക്കളും കുട്ടികളും പരസ്പരം സംവദിക്കാൻ പോലും സമയം കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ കുടുംബ ബന്ധങ്ങളുടെ ശക്തി ക്ഷയിക്കുകയാണെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ബാലവേദിയുടെ ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബാലവേദി കൺവീനർ മുഹമ്മദ് ഹാഷിം അദ്ധ്യക്ഷനായിരുന്നു. ക്ലബ്ബ് വൈസ് പ്രസിഡന്റ് എൻ എം അബ്ദുൾ സമദ്, ആർട്‌സ് സെക്രട്ടറി വി കെ ആന്റോ എന്നിവർ പ്രസംഗിച്ചു. മുഴുവനായി കുട്ടികളാൽ നിയമിക്കപ്പെട്ട പരിപാടിക്ക് അഫ്‌സാന, റംസി ഹംസ, ഹഫീസ്,  അൽഫസ്, ഷഫ്‌ന മുജീബ്, ആദിത്യൻ, ആയൂബ്, അനന്തൻ, റിൻസില, അഫ്താബ്, അമൽ സൈനുദ്ദീൻ, ഫാത്തിമ മെഹ്‌റിൻ, അനസ്, മുഹ്ജ മുനീർ, അദീബ്, അംന, ബാലവേദി കോർഡിനേറ്റർ മുഹമ്മദലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.