കൽബ: ഇന്ത്യൻ  സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബിന്റെ  ക്രിസ്തുമസ്  പുതുവത്സര ആഘോഷം  ജനുവരി  ഒന്നിന്  വെള്ളിയാഴ്ച  വൈകുന്നേരം  8 മണിക്ക്  ക്ലബ് ഓഡിേറ്റാറിയത്തിൽ നടക്കും. സാംസ്‌കാരിക  സാംസ്‌കാരിക  സമ്മേളനം, ഗാനമേള , ഡാൻസ്, മാർഗംകളി, ഒപ്പന, ക്രിസ്തുമസ് കരോൾ, സാന്താക്ലോസ്  തുടങ്ങിയ  കലാപരിപാടികളും  ഉണ്ടായിരിക്കുമെന്ന്  ക്ലബ് പ്രസിഡന്റ്  കെ സി അബൂബക്കർ  അറിയിച്ചു. പ്രവേശനം  സൗജന്യമായിരിക്കും.