- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ് ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു
കൽബ: മാനുഷിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പുതുവർഷത്തിൽ പ്രതിജ്ഞ ചെയ്യണമെന്നും കഴിഞ്ഞ വർഷങ്ങളിൽ നടന്ന ദുഃഖ സംഭവങ്ങളെ മറക്കുകയും പോസിറ്റീവായ ചിന്തകളെ പരിപോഷിപ്പക്കാനുമാണ് ശ്രമിക്കേണ്ടതെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ് ക്രിസ്തുമസ് പുതുവത്സരം ആഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് ഫുജൈറസർകാർ ആശുപത്രിയിലെ നൂറോ സർജനും സാമൂഹ
കൽബ: മാനുഷിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പുതുവർഷത്തിൽ പ്രതിജ്ഞ ചെയ്യണമെന്നും കഴിഞ്ഞ വർഷങ്ങളിൽ നടന്ന ദുഃഖ സംഭവങ്ങളെ മറക്കുകയും പോസിറ്റീവായ ചിന്തകളെ പരിപോഷിപ്പക്കാനുമാണ് ശ്രമിക്കേണ്ടതെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ് ക്രിസ്തുമസ് പുതുവത്സരം ആഘോഷം ഉത്ഘാടനം ചെയ്തു കൊണ്ട് ഫുജൈറസർകാർ ആശുപത്രിയിലെ നൂറോ സർജനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. മോനി പറഞ്ഞു.
സഹ ജീവികളോടു സഹിഷ്ണുതയോടെ സഹവർത്തിക്കാനുംപെരുമാറാനും നാം തയ്യറാവണം. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, റ്റി പി.മോഹൻദാസ്, എസ കെ അഹുജ, വേദമൂർതി , തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാസി ഭാരതീയ അവാർഡ് വിന്നർ അഷറഫ് താമരശ്ശേരിയെ ചടങ്ങിൽ ആദരിച്ചു . ഗാനമേള , ഡാൻസ് , മാർഗംകളി ഒപ്പന ക്രിസ്തുമസ് കരോൾ സാന്താക്ലോസ് തുടങ്ങി വിവിധ പരിപാടികൽ ഉണ്ടായിരുന്നു. വി ഡി മുരളീധരൻ, സുബൈർ കെ , കെ പി മുജീബ്, അബ്ദുൽ കലാം, ഷാഹുൽ ഹമീദ് പി എം,കെ എൽ ജെയിംസ്, അബിൻ ഷാഫി , അഷ്‌റഫ് സൈനുദ്ധീൻ, സൈനുദ്ധീൻ പി എം, ഗോപി ബാബു, വനിതാ വിഭാഗം ഭാരവഹികളായ ഷൈല സവാദ്, നജല ഹാരിസ്, ജയശ്രീ മോഹൻദാസ്, ഗീത രാജേന്ദ്രാൻ, സബ്രീന ലുഖ്മാൻ, സൽമ സമദ് തുടങ്ങിയാർ നേതൃത്വം നൽകി .