- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അമിതവ്യയവും അനുകരണവും പ്രവാസികളെ കടക്കെണിയിലാക്കുന്നു: കെ സി അബൂബക്കർ
കൽബ: വരവിലധികം ചെലവു ചെയ്തും മറ്റുള്ളവരോട് കിടമത്സരം നടത്തിയും പ്രവാസി സമൂഹം കടക്കെണിയിലും അവസാനം ആത്മഹത്യയിൽ വരെ ചെന്നെത്തുകയും ചെയ്യുന്ന ദാരുണമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാനുമായ കെ വി ഷംസുദ്ദീൻ പറഞ്ഞു. ചെറിയ നിലയിലാണെങ്കിലും സമ്പാദ്യ ശീലം വളർത്
കൽബ: വരവിലധികം ചെലവു ചെയ്തും മറ്റുള്ളവരോട് കിടമത്സരം നടത്തിയും പ്രവാസി സമൂഹം കടക്കെണിയിലും അവസാനം ആത്മഹത്യയിൽ വരെ ചെന്നെത്തുകയും ചെയ്യുന്ന ദാരുണമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാനുമായ കെ വി ഷംസുദ്ദീൻ പറഞ്ഞു. ചെറിയ നിലയിലാണെങ്കിലും സമ്പാദ്യ ശീലം വളർത്തിയെടുക്കാൻ നാം ശ്രദ്ധിക്കണം. യഥാർത്ഥ സാമൂഹ്യ സാമ്പത്തിക അവസ്ഥകൾ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാൻ തയ്യാറാകണം. വെറും കൈയോടെ തിരിച്ചെത്തുന്ന പ്രവാസികളെ സമൂഹവും കുടുംബവും ഏതു തരത്തിലാവും സ്വീകരിക്കുക എന്നത് ഊഹിക്കവുന്നത്തെ ഉള്ളൂ.
അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാൻ നമുക്ക് കഴിയണമെന്നും നല്ല നാളെക്ക്, സംരക്ഷിത സമ്പാദ്യം ' എന്ന വിഷയത്തിൽ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു .ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സംസാരിച്ചു. വൈസ്പ്രസിഡന്റ് വി ഡി മുരളീധരൻ, ജോയിന്റ് സെക്രട്ടറി കെ സുബൈർ, പി എം സൈനുദ്ധീൻ, അബിൻ മുഹമ്മദ് ഷാഫി, കെ എൽ ജെയിംസ്, അഷ്‌റഫ് സൈനുദ്ധീൻ തുടങ്ങിയവർ നേത്രതം നല്കി.