- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ സാമൂഹ്യ സംഘടനകൾ സാധാരണക്കാർക്കു ആശ്വാസമാകുന്നു: കോൺസുൽ എൻ കെ നിർവാൻ
കൽബ (ഷാർജ ): ഇന്ത്യൻ സാമൂഹ്യ സംഘടനകൾ സാധാരണക്കാർക്കു ആശ്വാസമാകുന്നുവന്നു ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസൽ (ലേബർ) എൻ കെ . നിർവാൻ പറഞ്ഞു. കോൺസലേറ്റിനെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിലും സേവനങ്ങൾ സമൂഹത്തിന്റെ തഴയ തട്ടിലെത്തിക്കുന്നതിനും ഇത്തരം സംഘടകളുടെ പ്രവർത്തനം സഹായകരമാകുന്നുണ്ട്. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 29 താമത് വാർഷികാഘോഷവും അംഗങ്ങളുടെ കുടുംബ സംഗമവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകി കൊണ്ടതാണ് ക്ലബ് പ്രവർത്തിക്കുനന്നതെന്നും കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി പൊതു സമൂഹത്തിൽ നിന്നും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നതുകൊണ്ടാണ് പ്രശംസനീയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് ജനറൽ സെക്രട്ടറി എൻ എം അ ബ്ദുൽ സമദ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ട്രഷറർ ടി പി മോഹൻദാസ് , ആർട്‌സ് കൺവീനർ വി അഷ്റഫ് എന്നിവർ പ്
കൽബ (ഷാർജ ): ഇന്ത്യൻ സാമൂഹ്യ സംഘടനകൾ സാധാരണക്കാർക്കു ആശ്വാസമാകുന്നുവന്നു ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസൽ (ലേബർ) എൻ കെ . നിർവാൻ പറഞ്ഞു. കോൺസലേറ്റിനെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിലും സേവനങ്ങൾ സമൂഹത്തിന്റെ തഴയ തട്ടിലെത്തിക്കുന്നതിനും ഇത്തരം സംഘടകളുടെ പ്രവർത്തനം സഹായകരമാകുന്നുണ്ട്. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 29 താമത് വാർഷികാഘോഷവും അംഗങ്ങളുടെ കുടുംബ സംഗമവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകി കൊണ്ടതാണ് ക്ലബ് പ്രവർത്തിക്കുനന്നതെന്നും കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി പൊതു സമൂഹത്തിൽ നിന്നും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നതുകൊണ്ടാണ് പ്രശംസനീയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് ജനറൽ സെക്രട്ടറി എൻ എം അ ബ്ദുൽ സമദ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ട്രഷറർ ടി പി മോഹൻദാസ് , ആർട്‌സ് കൺവീനർ വി അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ഐ ജിസിഎസ്സി . ഓ ലെലാൽ പതിനൊന്നാം ക്ളാസ് പൊതു പരീക്ഷയിൽ ഗണിതശാസ്ത്രത്തിൽ വേൾഡ് ലെവലിൽ അണ്ഡവും ഷ്ടാനവും യു എ ഇ യിൽ ഒന്നാം സ്ഥാനവും ലഭിച്ച കൽബ ഇംഗ്ലീഷ് സ്‌കൂളിലെ ആയിഷ അബൂബക്കറിന് ക്ലബ്ബിന്റെ അക്കാദമിക് എക്‌സല്ലൻസ് അവാർഡ് നൽകി ആദർരിച്ചു.
മികച്ച സേവനത്തിനു നാരായണൻ, മുഹമ്മദ് മഷൂദ്, സീമഉദയകുമാർ , അഹമ്മദ് എന്നിവരെ ക്യാഷ് അവാർഡുകൾ നൽകി ആദരിച്ചു.ക്ലബ് ബാലവേദിയും, വനിതാ വിഭാഗവും അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി .ശിവദാസൻ , ,അബിൻ ഷാഫി, സൈനുദ്ധീൻ,സമ്പത്ത്കുമാർ, ആന്റണി, ജെയിംസ്, ആന്റോ, ഗോപി ബാബു, അഷ്റഫ് പൊന്നാനി, മുജീബ് കക്കട്ടിൽ, ജോൺസൺ വനിതാ വിഭാഗം നേതാക്കളായ ഷൈല സവാദ് , നജ്ല ഹാരിസ്, ജയശ്രീ മോഹൻദാസ്, ഹസീന ന അബൂബക്കർ, തുടങ്ങിയവർ നേതൃത്തം നൽകി.