- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന് പവിഴ ജൂബിലിത്തിളക്കം
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന് മൂന്നു പതിറ്റാണ്ടിന്റെ 'പവിഴത്തിളക്കം '. യു എ ഇ യുടെ വടക്കു കിഴക്കൻ പ്രദേശത്തെ ആദ്യ അംഗീകൃത ഇന്ത്യൻ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ക്ലബ്ബ് സേവനത്തിന്റെ പാതയിൽ 30 വർഷം പൂർത്തിയാക്കുകയാണ്. 1987 അന്നത്തെ ഇന്ത്യൻ അംബാസഡർ ആയിരുന്ന ഇന്ദ്രസിങ്‌റാത്തോർ, ഹിസ് ഹൈനസ് ഷെയ്ഖ് സഈദ് ബിൻ സഖർ അൽ ഖാസിമി സംയുക്തമായി ഉത്ഘാടനം നിർവഹിച്ച ക്ലബ് ഇന്ത്യൻ സമൂഹത്തിനു മാത്രമല്ല സ്വദേശികൾക്കും മറ്റു രാജ്യക്കാർക്കും അതിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കയാണ്. സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങൾക്കും ആശ്രയകേന്ദ്രമായാണ് ക്ലബ് പ്രവർത്തിക്കുന്നത്. പ്രദേശത്തെ പ്രവാസി സമൂഹത്തെ ഇന്ത്യൻ നയതന്ത്ര കാര്യലയങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമായി ക്ലബ് നിലകൊള്ളുന്നു. ഉൽഘാടന ദിവസത്തെ സമ്മേളനത്തിൽ വെച്ച് തന്നെ കോൺസുലാർ സേവന കേന്ദ്രമായി പ്രഖ്യാപനം അംബാസഡർ നടത്തുകയുണ്ടായി. കഴിഞ്ഞ 30 വർഷമായി അത് ഭംഗിയായി നിർവഹിക്കുന്നു. പാസ്‌പോർട്ട് വിസ സേവന കേന്ദ്രവും ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസവും കോൺസുലേ
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന് മൂന്നു പതിറ്റാണ്ടിന്റെ 'പവിഴത്തിളക്കം '. യു എ ഇ യുടെ വടക്കു കിഴക്കൻ പ്രദേശത്തെ ആദ്യ അംഗീകൃത ഇന്ത്യൻ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ക്ലബ്ബ് സേവനത്തിന്റെ പാതയിൽ 30 വർഷം പൂർത്തിയാക്കുകയാണ്. 1987 അന്നത്തെ ഇന്ത്യൻ അംബാസഡർ ആയിരുന്ന ഇന്ദ്രസിങ്‌റാത്തോർ, ഹിസ് ഹൈനസ് ഷെയ്ഖ് സഈദ് ബിൻ സഖർ അൽ ഖാസിമി സംയുക്തമായി ഉത്ഘാടനം നിർവഹിച്ച ക്ലബ് ഇന്ത്യൻ സമൂഹത്തിനു മാത്രമല്ല സ്വദേശികൾക്കും മറ്റു രാജ്യക്കാർക്കും അതിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കയാണ്. സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങൾക്കും ആശ്രയകേന്ദ്രമായാണ് ക്ലബ് പ്രവർത്തിക്കുന്നത്. പ്രദേശത്തെ പ്രവാസി സമൂഹത്തെ ഇന്ത്യൻ നയതന്ത്ര കാര്യലയങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമായി ക്ലബ് നിലകൊള്ളുന്നു. ഉൽഘാടന ദിവസത്തെ സമ്മേളനത്തിൽ വെച്ച് തന്നെ കോൺസുലാർ സേവന കേന്ദ്രമായി പ്രഖ്യാപനം അംബാസഡർ നടത്തുകയുണ്ടായി. കഴിഞ്ഞ 30 വർഷമായി അത് ഭംഗിയായി നിർവഹിക്കുന്നു. പാസ്‌പോർട്ട് വിസ സേവന കേന്ദ്രവും ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസവും കോൺസുലേറ്റ് ഓഫീസർമാർ എത്തി അറ്റസ്റ്റേഷൻ സെർവിസും ചെയ്തു വരുന്നുണ്ട്. അതിനുമുൻപ് ഇത്തരം സേവനങ്ങൾക്ക് 150 കിലോമീറ്റർ ദൂരെ ഉള്ള ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നെ ആശ്രയിക്കേണ്ടി വന്നിരുന്നു. സാധാരണക്കാരായ തൊഴിലാളികൾക്ക് വളരെ പ്രയാസമുണ്ടാക്കിരിയിരുന്ന അവസ്ഥയായിരുന്നു. സമയവും തൊഴിൽ ധന നഷ്ടവും ഉണ്ടാക്കിയിരുന്നു. അതിനു പരിഹാരം കാണാൻ കഴിഞ്ഞു എന്നതു ചാരിതാർഥ്യമുണ്ട്.
ചെറുതും വലുതുമായ മൂന്നു ഓഡിറ്റോറിയങ്ങളും ഇൻഡോർ ഷട്ടിൽ കോർട്ട്, ഡാൻസ് മ്യൂസിക് സംഗീത ഉപകരണ പഠന ക്ലാസുകൾ ഷട്ടിൽ കോച്ചിങ്, യോഗ ക്ലാസുകൾ , തുടങ്ങിയവ നടന്നു വരുന്നു. കലാ കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുന്നു. യു എ ഇ അടിസ്ഥാനത്തിൽ ഷുട്ടിൽ, ഫുട്‌ബോൾ ക്രിക്കറ്റു ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്.
ഇറാക്ക് - കുവൈറ്റ് യുദ്ധകാലത്തും സുനാമി ഗോനു പ്രകൃതി ദുരന്ത സമയത്തും പ്രവാസി സമൂഹത്തിനു വേണ്ട സൗകര്യവും സാന്ത്വനവും നൽകാൻ ക്ലബ്ബിനു കഴിഞ്ഞു. ഇന്ത്യയിൽ ഉണ്ടായ ആന്ധ്ര കൊടുങ്കാറ്റു , ഗുജ്റാത്ത് ഭൂകമ്പം , കാർഗിൽ യുദ്ധം, തുടങ്ങിയ ദേശീയ ദുരന്തങ്ങളിൽ ഇരയായവർക്കു കേന്ദ്ര സർക്കാർ മുഖേന ആശ്വാസവും സഹായവും എത്തിക്കാൻ കഴിഞ്ഞു. കുറച്ചു വർഷങ്ങൾക് മുൻപ് നിയമ കുരുക്കിൽ പെട്ട് കൽബ തീരത്തു
കുടുങ്ങിപ്പോയ 30 ലധികം വരുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരെ കോസ്റ്റ് ഗാർഡിന്റെയും കോണ്‌സുലേറ്റിന്റെയും സഹകരണത്തോടെ ക്ലബ്ബിൽ എത്തിച്ചു ഒരു മാസത്തോളം താമസ സൗകര്യവും ഭക്ഷണവും നൽകി സംരക്ഷി ക്കുകയും രേഖകളും ടിക്കറ്റും ശരിയാക്കി നാട്ടിലെത്തിക്കാൻ കഴിഞ്ഞു എന്നത് ആത്മ സംതൃപ്തി നൽകുന്ന ചരിത്ര മുഹൂർത്തങ്ങളാണ് . അതെ പോലെ സംഘടനാ പ്രവർത്തകരൊന്നും കടന്നു ചെല്ലാത്ത മസാഫി, ഹത്ത , പോലുള്ള സ്ഥലങ്ങളിലുള്ള ,ബിസിനസ്സ് നഷ്ടത്തിലായി സാമ്പത്തിക കുരുക്കിൽ പെട്ടവരുടെ നിരാലംബരായ, ആത്മഹത്യയുടെ വക്കോളമെത്തിയ രണ്ടു കുടുബത്തെയും കൽബയിലുണ്ടായിരുന്ന രണ്ടു കുടുബത്തെയും നാട്ടിയലെത്തിച്ചതു ഓർക്കുകയാണ്.
ദുബായ് ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ പ്രവർത്തിത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും നിരവധി ആളുകൾക്ക് ടിക്കറ്റും മരണപ്പെട്ടവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും അസുഖബാധിതർക്കു ചികിത്സ സഹായവും എത്തിച്ചു കൊടുക്കാൻ കഴിഞ്ഞതിനു പുറമെ ക്ലബ് നേരിട്ടും ധാരാളം പേർക്ക് ഇത്തരം സഹായങ്ങ്ൾ ചെയ്തു വരികയാണ്. രേഖകൾ നഷ്ടപ്പെട്ടും ജോലി ചെയ്യാൻ കഴിയാതെ നാട്ടിൽ പോകേണ്ടി
വരുന്നവർക്കും ടിക്കറ്റ് അടക്കമുള്ള സഹായങ്ങൾ നൽകിയും രേഖകൾ ശരിയാക്കി നൽകിയും നാട്ടിലെത്തിക്കാൻ കഴിഞ്ഞു. കിഴക്കൻ പ്രദേശത്തെ എല്ലാ വിഭാഗം ഇന്ത്യ ക്കാർക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. നിസ്സീമമായാ സഹകരണമാണ് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിനിന്നും പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ക്ലബ്ബിനു കിട്ടി കൊണ്ടിരിക്കുന്നത്.അവരൊടൊക്കയുള്ള നന്ദി പ്രകാശിപ്പിക്കാൻ വാക്കുകൾ ഇല്ല.
ക്ലബിന്റെ ഏറ്റവും ശ്രദ്ധേയമായ മെഡിക്കൽ സഹായ പദ്ധതി കൽബ സർക്കാർ ആശുപത്രിയിൽ കഴിയണ്ടി വരുന്ന കുറഞ്ഞ വരുമാനക്കാരായ സാധാരണ തൊഴിലാളികൾക്ക് അവർക്കു നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങൾ നോക്കി ദിവസം 20 ദിർഹം വീതം കണക്കാക്കി സഹായ മായി നല്കുന്ന പദ്ധതി നിരവധി പേർക്ക് ഉപകരപ്രദമായിട്ടുണ്ട്. മെമ്പർ മാർക്ക് മാത്രമല്ല അല്ലാത്തവർക്കും കൽബയിൽ മരണപ്പെടുന്ന വരുടെ കുടുംബത്തിനു ധനസഹായം നൽകുന്ന പദ്ധതിയും നിലവിൽ ഉണ്ട്. കഴിഞ്ഞ ഒരു വർഷം തന്നേ കൽബയിൽ തീപ്പിടുത്ത അപകടത്തിൽ
മരിച്ച മൂന്നു പേരടക്കംഎട്ടു പേർക്ക് ഈ പദ്ധതി പ്രകാരം സഹായം കൊടുത്തിട്ടുണ്ട്. പഠന രംഗത്തും ബിസിനസ് കലാ കായിക രംഗത്തും മികവ് പുലർത്തുന്നവരെ ആദരിക്കാൻ ക്ലബ് ഇപ്പോഴും മുന്നിൽ നിൽകാറുണ്ട്.
ഞങ്ങളുടെ പ്രവർത്തനങ്ങൾക്കു താങ്ങായി നിൽക്കുന്ന പ്രായോജകരും, യു എ ഇ ലെ മാധ്യമ പ്രവർത്തകരോടും അധികാരികളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുകയാണ്. പ്രദേശത്തെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഫുജൈറ ഇൻകാസിന്റെ അമരക്കാരനുമായ കെ സി അബൂബക്കർ പ്രസിഡന്റും എൻ എം അബ്ദുൽ സമദ് ജനറൽ സെക്രട്ടറിയും ആന്റണി ട്രഷററുമായ 19 അംഗ കമ്മറ്റിയാണ് ഇപ്പോൾ ക്ലബ്ബിനെ നയിക്കുന്നത്.
ക്ലബ്ബിന്റെ പവിഴ ജൂബിലി ആഘോഷം അടുത്ത മാസം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ
നടക്കും. നയതന്ത്ര പതിനിധികളടക്കം പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക
സമ്മേളനവും, കലാപരിപാടികളും ഉണ്ടായിരിക്കും.