ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റിൽ ഹാരിസും ഷാഹുലും ജേതാക്കളായി. ഹാരിസൺ ആണ് വ്യക്തിഗത ചാമ്പ്യൻ. കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു വന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഏകപക്ഷീയമായ രണ്ടു മത്സരങ്ങളും ജയിച്ചാണ് വിജയികളായത്. ഏക വ്യക്തി മത്സരങ്ങളിൽ വിജയിച്ച ഹാരിസാണ് വ്യക്തിഗത ചാമ്പ്യൻ. സമപന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ വിജയികളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽസമദ്, സ്പോർട്സ് സെക്രട്ടറി അബിൻ ഷാഫി, അഷ്റഫ് വി, ജോൺസൻ ആന്റണി, സൈനുദ്ധീൻ പി എം തുടങ്ങിയവർ നേതൃത്വം നൽകി.