- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ഓണം -ഈദ് ആഘോഷം വർണാഭമായി
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബിന്റെ ഈ വർഷത്തെ് ഓണം -ഈദ് ആഘോഷ പരിപാടി 'ഇശൽ പൊന്നോണം 2016' സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷനായിരുന്നു. ജനറൽ സക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം ആശംശിച്ചു. മുൻ എം എൽ ആയും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന ടി വി ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക സാമുദായിക പൈതൃകങ്ങളുടെ സമന്യയമാണ് ഇത്തരം ആഘോഷങ്ങളെന്നും ഈദും ഓണവും ഒരുമിച്ചു ആഘോഷിക്കുമ്പോൾ വിവിധ വിശ്വസങ്ങളുട ഐക്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഓണം ലോക മലയാളിയുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രശസ്തരായ രഹാനെ, അൻസാർ കൊച്ചിൻ, ആദിൽ അതതു വിജേഷ് ,നിത്യ തുടങ്ങിയവരുടെ നേതൃത്തത്തിൽ ഗാനമേള, മിമിക്രി മാവേലി എഴുന്നള്ളിപ്പ് ശിങ്കാരിമേളം തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമയുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു. ക്ലബ് ട്രഷറർ മോഹൻദാസ്, ഗോപിബാബു, ശിവദാസൻ, നിസാർ അഹമ്മദ്, കെ പി മുജീബ് , അഷ്റഫ് സൈനുദ്ധീൻ, കെ എൽ
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബിന്റെ ഈ വർഷത്തെ് ഓണം -ഈദ് ആഘോഷ പരിപാടി 'ഇശൽ പൊന്നോണം 2016' സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷനായിരുന്നു.
ജനറൽ സക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം ആശംശിച്ചു. മുൻ എം എൽ ആയും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന ടി വി ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക സാമുദായിക പൈതൃകങ്ങളുടെ സമന്യയമാണ് ഇത്തരം ആഘോഷങ്ങളെന്നും ഈദും ഓണവും ഒരുമിച്ചു ആഘോഷിക്കുമ്പോൾ വിവിധ വിശ്വസങ്ങളുട ഐക്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഓണം ലോക മലയാളിയുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രശസ്തരായ രഹാനെ, അൻസാർ കൊച്ചിൻ, ആദിൽ അതതു വിജേഷ് ,നിത്യ തുടങ്ങിയവരുടെ നേതൃത്തത്തിൽ ഗാനമേള, മിമിക്രി മാവേലി എഴുന്നള്ളിപ്പ് ശിങ്കാരിമേളം തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമയുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു.
ക്ലബ് ട്രഷറർ മോഹൻദാസ്, ഗോപിബാബു, ശിവദാസൻ, നിസാർ അഹമ്മദ്, കെ പി മുജീബ് , അഷ്റഫ് സൈനുദ്ധീൻ, കെ എൽ ജെയിംസ് , ആന്റണി, സൈനുദ്ധീൻ, അബ്ദുൽ കലം, അബിൻ ഷാഫി, തുടങ്ങിയവർ നേതൃത്വം നൽകി.