- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയി ബിജെപിയിലേക്ക്; അമിത് ഷായും, ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

X
ന്യൂഡൽഹി: ഹരിയാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയി ബിജെപിയിൽ ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി കുൽദീപ് കൂടിക്കാഴ്ച നടത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഷ്ണോയി ക്രോസ് വോട്ട് ചെയ്‌തെന്നാരോപിച്ച് ഇദ്ദേഹത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേരാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ക്രോസ് വോട്ട് നടന്നതോടെ രാജ്യസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കൻ പരാജയപ്പെട്ടിരുന്നു.
തുടർന്ന് ജൂൺ 11നാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രത്യേക ക്ഷണിതാവ് ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും കുൽദീപിനെ നീക്കിയത്.
Next Story


