മെൽബൺ: മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ദുൽഖർ സൽമാനും പ്രേമത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സായി പല്ലവിയും ഒരുമിച്ച് അഭിനയിക്കുന്ന 'കലി' ക്രഗിബേൺ യുണൈറ്റഡ് സിനിമാസിൽ ഏപ്രിൽ 10(ഞായറാഴ്ച) വൈകുന്നേരം 6.30ന് പ്രദർശിപ്പിക്കും. തമാശയും പ്രണയവും ആക്ഷനും സസ്‌പെൻസുമെല്ലാം നിറഞ്ഞ ഈ സിനിമ വർണ്ണം ഇവന്റ്‌സ് ആണ് ക്രഗിബേണിൽ എത്തിക്കുന്നത്.

മൂക്കിൻ തുമ്പിൽ ദേഷ്യവുമായി വരുന്ന സിദ്ദു എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ ഭാര്യയായാണ് സായി പല്ലവി വേഷമിടുന്നത്. ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളുമായി മത്സരിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സമീർ താഹിറാണ്.
ടിക്കറ്റുകൾക്ക് 0423 704 504, 0431 465 175.
ഓൺലൈൻ ബുക്കിങ്: www.trybooking.com/KYTN