മെൽബൺ: മെൽബൺ മലയാളികളുടെ ഈസ്റ്റർ-വിഷു ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ സൂപ്പർ ഹിറ്റ് മലയാള സിനിമ 'കലി' എത്തുന്നു.

ഏപ്രിൽ ഒമ്പതിനു മൊണാഷ് യൂണിയൻ സിനിമാസിൽ 11am, 4.30pm, 7 pm, 9.30pm എന്നിങ്ങനെ നാലു ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കോമഡിയും ആക്ഷനും സസ്‌പെൻസും ചേർത്തിണക്കിയ ഒരു ചിത്രമാണ് കലി. ദുൽഖർ സൽമാൻ നായകനായി വേഷമിടുന്ന ചിത്രത്തിൽ സായി പല്ലവി ആണ് നായിക. ഡ്രീംലാബ്‌സ് എന്റർടൈന്മെന്റ്, ഇ ഫോർ ഇവന്റ്‌സ്, ട്രൈ കളർ എന്റർടൈന്മെന്റ് എന്നിവരാണ് ചിത്രം മൊണാഷ് യുണിയൻ സിനിമാസിൽ എത്തിക്കുന്നത്.

ടിക്കറ്റുകൾക്ക് 0404432553, 0449147396, 0403153292, 0433222440, 0413788490. ഓൺലൈൻ ബുക്കിങ്: wwwt.rybooking.com/KXLU. -