കൊച്ചി: എനിക്കെന്റെ കാതുകളെയും കണ്ണുകളെയും വിശ്വസിക്കാമോ കുഞ്ഞേ, പൂമരം മാർച്ച് 15 ന് റിലീസ് ചെയ്യും എന്ന് അറിയിച്ച് കാളിദാസ് ജയറാം ഇട്ട പോസ്റ്റിന് താഴെ വരുന്ന കമന്റാണിത്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമായി എത്തുന്നത്.

അല്ല, അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കാ... ക്യാമറ ഓണാക്കിയിട്ടല്ലേ ഷൂട്ട് ചെയ്തത്..,

എന്റെ കല്യാനത്തിനു മുമ്പ് പൂമരത്തിന്റെ video song ഇറങ്ങിയതാ, എനിക് ഇപ്പൊ ഒരു കൊച്ച് ആയി... ഇനി family ആയിട്ട് പോയി കാണാലൊ !?? thanx bro

ആദ്യമായിട്ടാണ് ഒരു നടൻ തന്റെ സിനിമ റിലീസ് ആണെന്ന് തെളിയിക്കാൻ വേണ്ടി സർട്ടിഫിക്കറ്റ് ഒക്കെ ഇടേണ്ടി വരുന്നത്... ഹാ

തുടങ്ങി നിരവധി കമന്റുകളാണ് ചിത്രം 15 ന് റിലീസ് ചെയ്യും എന്ന പോസ്റ്റിന് കീഴെ കമന്റായി വരുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം പല തവണ റിലീസ് മാറ്റി വച്ചാണ് മാർച്ചിൽ റിലീസ് ചെയ്യുന്നത്.

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന പൂമരത്തിൽ കാളിദാസിനെക്കൂടാതെ കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, മീര ജാസ്മിൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കാളിദാസ് തന്നെയാണ് വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം പൂമരത്തിന്റെ സെൻസറിങ് സെർട്ടിഫികറ്റും നൽകിയിട്ടുണ്ട്. ക്ളീൻ യു സെർട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്.