സന്തോഷ് ശിവൻ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. കാളിദാസ് ജയറാമും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്തറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബോളിവുഡിൽ നിന്നുള്ള ഷൈലി കാളിദാസിന്റെ നായികയായെത്തുമെന്നാണ് സൂചന.
 ഇവരെക്കൂടാതെ അജുവർഗീസും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിൽ ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമായാണിത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് ജയറാമാണ് നായകൻ. അതേസമയം ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓളിലാണ് എസ്തർ നായികയായി അഭിനയിച്ചത്.