- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂമരം ട്രോളുകൾ ഫേസ്ബുക്കിൽ ഷെയർ ചെയതു കാളിദാസ് ജയറാം; 'പൂമരത്താൽ ചങ്ങാടം തീർത്ത കഥ' വാളിൽ പടമാക്കിയപ്പോൾ കമന്റ് ബോക്സിൽ ആരാധകരുടെ 'സ്‌നേഹ ട്രോൾ മഴ'
തിരുവനന്തപുരം: കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിങ്ങിയപ്പോൾ ട്രോൾ പേജുകൾ ആഘോഷിച്ചിരിക്കുകയാണ്. ഫൈസൽ റാസി എഴുതി സംഗീത സംവിധാനം നിർവഹിച്ച് ഞാനും... ഞാനുമെന്റാളും ആ നാൽപതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും 20 ലക്ഷം ആളുകളാണ് യൂട്യൂബിൽ വീഡിയോ കണ്ടിരിക്കുന്നത്. പാട്ടിലെ വരികളെക്കുറിച്ചായിരുന്നു ട്രോളുകൾ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയതും കപ്പൽ പങ്കായം കൊണ്ടു തുഴഞ്ഞതും പരാമർശിച്ചായിരുന്നു ട്രോളുകൾ. കാളിദാസ്ബാലതാരമായെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സംഭാഷണങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും ട്രോളുകൾ കണ്ട് രസിച്ച കാളിദാസ് തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. താരം ഷെയർചെയ്ത ട്രോളിനു താഴെ മറ്രു ട്രോളുകൾ കൊണ്ടും ആകാധകർ പോസ്റ്റ് ചെയ്യുന്നുണ്ട്. 13 വർഷത്തെ ഇടവേള ഉണ്ടെങ്കിലും പഴയ കണ്ണനെ മലയാളികൾ മറന്നിട്ടില്ലെന്നതിന് തെളിവാണ് ആരാധകരുടെ സ്‌നേഹ പ്രകടനങ
തിരുവനന്തപുരം: കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിങ്ങിയപ്പോൾ ട്രോൾ പേജുകൾ ആഘോഷിച്ചിരിക്കുകയാണ്. ഫൈസൽ റാസി എഴുതി സംഗീത സംവിധാനം നിർവഹിച്ച് ഞാനും... ഞാനുമെന്റാളും ആ നാൽപതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞിരിക്കുകയാണ്.
ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും 20 ലക്ഷം ആളുകളാണ് യൂട്യൂബിൽ വീഡിയോ കണ്ടിരിക്കുന്നത്. പാട്ടിലെ വരികളെക്കുറിച്ചായിരുന്നു ട്രോളുകൾ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയതും കപ്പൽ പങ്കായം കൊണ്ടു തുഴഞ്ഞതും പരാമർശിച്ചായിരുന്നു ട്രോളുകൾ.
കാളിദാസ്ബാലതാരമായെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സംഭാഷണങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും ട്രോളുകൾ കണ്ട് രസിച്ച കാളിദാസ് തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. താരം ഷെയർചെയ്ത ട്രോളിനു താഴെ മറ്രു ട്രോളുകൾ കൊണ്ടും ആകാധകർ പോസ്റ്റ് ചെയ്യുന്നുണ്ട്. 13 വർഷത്തെ ഇടവേള ഉണ്ടെങ്കിലും പഴയ കണ്ണനെ മലയാളികൾ മറന്നിട്ടില്ലെന്നതിന് തെളിവാണ് ആരാധകരുടെ സ്‌നേഹ പ്രകടനങ്ങൾ തെളിയിക്കുന്നത്.
ആക്ഷൻ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഏബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.