മനാമ: ബഹ്‌റൈൻ കേരളീയസമാജം കുട്ടികളുടെ   വിഭാഗം സംഘടിപ്പിക്കുന്ന സർഗോത്സവമായ 'കളിക്കളം ' പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ശനിയാഴ്‌ച്ച   രാത്രി 7.30 ന് എം എം രാമചന്ദ്രൻ ഹാളിൽ അരങ്ങേറുന്ന വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കും .

സമാജം  കുടുംബാംഗങ്ങൾക്ക് അവരുടെ കുട്ടികളുടെ  സർഗാത്മഗമായ കഴിവുകൾ  പരിപോഷിപ്പിക്കുവാനും കലാപ്രകടനങ്ങൾ ആസ്വാധകർക്ക് മുന്നിൽ പ്രകടമാക്കുവാനുള്ള അവസരമാണ് കളിക്കളം    സംഘടിപ്പിക്കുന്നതിലൂടെ  കുട്ടികളുടെ   വിഭാഗം ലക്ഷ്യമിടുന്നത്
വിവിധ നൃത്ത രൂപങ്ങൾ, കവിതാപാരായണം, ലളിതഗാനം, നാടൻപാട്ട്‌,  ശാസ്ത്രീയ സംഗീതം, എകാഭിനയം, ശബ്ധാനുകരണം, മൂകാഭിനയം തുടങ്ങിയ എല്ലാ ദൃശ്യശ്രവ്യ കലാരൂപങ്ങളും അവതരിപ്പിക്കാനുള്ള വേദിയും സൗകര്യവും സജ്ജീകരണവും ആണ് കേരളീയ സമാജം ഇതുവഴി അംഗങ്ങൾക്കായി ഒരുക്കുന്നത്.

മത്സരത്തിന്റെ പിരിമുറുക്കങ്ങൾ ഇല്ലാതെ കലാസാഹിത്യരംഗത്തെ സമർത്ഥതരായ  കുട്ടികളെ കണ്ടെത്തുവാനും വേദിയിൽ എത്തിക്കുവാനും അവരുടെ സർഗാത്മക കഴിവുകളെ പ്രകാശമാനമാക്കുവാനും ഇത്തരത്തിലൊരു തുറന്നവേദി സംഘടിപ്പിക്കുന്നതിലൂടെ സാധ്യമാകുമെന്നു സമാജം പ്രസിഡന്റ്   വർഗ്ഗീസ്  കാരക്കൽ, ജനറൽ സെക്രട്ടറി  പവിത്രൻ .വി .കെ എന്നിവർ അറിയിച്ചു .

മാസ്റ്റർ  ജഗത്  ജീവൻഷ   പ്രസിഡന്റും  കുമാരി രേണു ദേവദാസ്  സെക്രട്ടറിയും  ആയുള്ള വിഫുലമായ കമ്മിറ്റി ആണ്   ഈ വർഷത്തെ  . കുട്ടികളുടെ   വിഭാഗം പ്രവര്ത്ത നങ്ങൾക്ക് നേത്രുത്തം  കൊടുക്കുന്നത്

പരിപാടികൾ ആസ്വദിച്ചു കുട്ടികൾക്ക്  പ്രോത്സാഹനവും നിർദേശവും നൽകാനായി എല്ലാ സമാജം കുടുംബാംഗങ്ങളും കലാസ്‌നേഹികളും കൃത്യ സമയത്ത് തന്നെ എം എം രാമചന്ദ്രൻ ഹാളിൽ എത്തിച്ചേരണമെന്നു വൈസ്  പ്രസിഡണ്ട് .അബ്ദുൽ റഹിമാൻ  അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്  അബ്ദുൽ റഹിമാൻ 39678075