കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള മദ്രസ്സകളുടെ ഫെസ്റ്റ് ''കളികൂടാരം 2017''  14 ന് വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി എം ടി മുഹമ്മദ് താനൂർ ചെയർമാനും അബ്ദുൽ ഹമീദ് കൊടുവള്ളി ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 

ഖുർആൻ ഹിഫ്‌ള്, തജ്വീദ്, ഇസ്ലാമിക ഗാനം, ബാങ്ക് വിളി, സംഘ ഗാനം, പ്രസംഗം, കളറിങ്, പോസ്റ്റർ ഡിസെൻ, ഒപ്പന, കോൽക്കളി തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മത്സരത്തിനുണ്ടാവുക. കാലത്ത് 7.30 മണിക്ക് ആരംഭിക്കുന്ന സർഗ്ഗമേളയിൽ വിവിധ മദ്രസ്സകളിൽ നിന്ന് തെരെഞ്ഞെടുത്ത കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. രക്ഷിതാക്കളുടെയും ഐ.ഐ.സി പ്രവർത്തകരുടെയും മത്സരങ്ങളുണ്ടാകും.

ഫഹാഹീൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുറഹിമാൻ അടക്കാനി, എൻജി. അൻവർ സാദത്ത്, മുഹമ്മദ് അലി വേങ്ങര, എൻജി. മുഹമ്മദ് ഹുസൈൻ, മുഹമ്മദ് ബേബി, എൻജി. അഷ്‌റഫ്, യൂനുസ് സലീം, ഹാരിസ് മങ്കട, എൻ.കെ റഹീം, അബദുൽ അസീസ് സലഫി എന്നിവർ സംസാരിച്ചു.