കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 'കളികൂടാരം' സർഗ്ഗമേളയിൽ അബ്ബാസിയ മദ്രസ്സ 192 പോയറ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. ഫഹാഹിൽ മദ്രസ്സ രണ്ടാം സ്ഥാനവും സാൽമിയ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. വിവിധ മത്സരങ്ങളിലായി കിഡ്‌സ് വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയവർ. അഫ്രിൻ അബ്ദുറഹിമാൻ, ഇഹ്‌സാൻ മുഹമ്മദ് ഷാ, മെഹ്ന അലി, സിയാന ശുഐബ്, തസീം മസ്‌റൂഖ്. ജൂനിയർ വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയവർ. അദീബ് മുഹമ്മദ്, ഇശ മെഹ്‌റിൻ, നൂറ അൻവർ, റനിയ ഹംസ, ഹാഷിൽ യൂനുസ്, ഹന മുഹമ്മദ്, അഖിൽ നാസിം.

സബ്ജൂനിയർ വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയവർ. സയാൻ മുഹമ്മദ്, യഹ്യ മുഹമ്മദ്, വദ അബ്ദുൽ വഹാബ്, ഇംറാൻ സഅദ്, ഫാത്തിമ്മത്ത് ഷിസ ഷരീഫ്, ആയിശ നഷ്വ നൗഫൽ, തമന്ന അബ്ദുൽ മുനീബ്, ഷയാൻ ശുഐബ്. സീനിയർ വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ. ഫഹാം അലി, മുഹമ്മദ് ഹാനി, ഹിബ ഷെറിൻ, നബ്ഹാൻ ഹുസൈൻ, ഈമാൻ അൻവർ, റിൻഷ ആഷിഖ്, മുഹമ്മദ് നവാസ്, ആയിശ നവാൽ, നർദ സറിയ ,ഹാഷിം അബ്ദുല്ല.

ഖുർആൻ ഹിഫ്‌ള്, തജ്വീദ്, ഇസ്ലാമിക ഗാനം, ബാങ്ക് വിളി, സംഘ ഗാനം, പ്രസംഗം, കളറിങ്, പോസ്റ്റർ ഡിസെൻ, തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മത്സരത്തിനുണ്ടായത്. ചിത്രീകരണവും ഒപ്പനയും സംഗമത്തിന് മിഴികേകി. വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

സംഗമം ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കാരക്കുന്ന് ക്ലാസെടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും വിദ്യാഭ്യാസ സെക്രട്ടറി എഞ്ചി. മുഹമ്മദ് ഹുസൈൻ നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ അടക്കാനി, എൻജി. അൻവർ സാദത്ത്, മുഹമ്മദ് ബേബി, സുനിൽ ഹംസ, ഹാരിസ് മങ്കട, അബ്ദുൽ അസീസ് സലഫി, സിദ്ധീഖ് മദനി, മുഹമ്മദ് സൈദ്, മുസ്തഫ വെങ്ങാലി, പി.വി അബ്ദുൽ വഹാബ്, ഫൈസൽ വടകര, ആദിൽ സലഫി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.