- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരിപാറയിൽ ചെക്ക് ഡാമിന് സമീപത്തുകൂടി നടന്നുവരവെ കാൽ തെറ്റി ടണലിൽ പതിച്ചു; മാങ്കുളത്ത് അപ്പർകല്ലാർ പദ്ധതിയുടെ ടണലിൽ അകപ്പെട്ട് വൃദ്ധൻ മരിച്ചു
അടിമാലി: മാങ്കുളത്ത് വൈദ്യുതവകുപ്പിന്റെ അപ്പർകല്ലാർ പദ്ധതിയുടെ ടണലിൽ അകപ്പെട്ട് വൃദ്ധൻ മരിച്ചു. തമിഴ്‌നാട് സ്വദേശി കാളിയപ്പനാ(70)ണ് മരിച്ചത്്. വിരിപാറയിൽ ചെക്ക് ഡാമിന് സമീപത്തുകൂടി നടന്നുവരവെ കാൽ തെറ്റി ടണലിൽ പതിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് സമീപത്തെ ജോലി സ്ഥിലത്ത് നിന്നും ചെക്ക് ഡാമിന്റെ ഭാഗത്തേക്ക് ഇയാൾ നടന്നുവരുന്നത് കണ്ടവരുണ്ട്. ഇയാൾ താമസ്ഥലത്ത് എത്താത്തതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.മൂന്നാർ പൊലീസ് മേൽമനടപടി സ്വീകരിച്ചു.സമീപപ്രദേശമായ ആനക്കുളത്ത് ഇന്നലെ ഒഴുക്കിൽപ്പെട്ട് ചാലക്കുടി ആളൂർ സ്വദേശി ക്രാസിൻ തോമസിനെ(29 ) കാണാതായിരുന്നു.
ക്രാസിനെ കണ്ടെത്താൻ ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചിരുന്നു.ഇതിനിടെയാണ് സമീപത്ത് 70 കാരൻ ടണലിൽ അകപ്പെട്ട് മരണപ്പെട്ട വിവരം പുറത്തറിയുന്നത്. പുറമെ നിന്നെത്തുന്നവർക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാണ് തുടർച്ചയായ അപകടമരണങ്ങൾക്ക് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ ആനക്കുളത്ത് അടുത്തിടെ 2 യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിരുന്നു.
മറുനാടന് മലയാളി ലേഖകന്.