ദേശീയ പുരസ്‌ക്കാര വേദിക്ക് പിന്നിൽ പ്രമുഖ നടിക്കെതിരെ ബലാത്സംഗശ്രമം .ബോളിവുഡ് നായികയും വിദേശ ഇന്ത്യൻ നടിയുമായ കൽക്കി കോച്ലിന്നേരെയാണ് അക്രമണം ഉണ്ടായത്. പുരസ്‌ക്കാരം സ്വീകരിച്ച് മടങ്ങുമ്പോൾ ഒരു കൂട്ടം യുവാക്കൾ ചേർന്ന് കൽക്കിയെ കടന്നു പിടിക്കുകയായിരുന്നെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഡൽഹിയിൽ ആയിരുന്നു സംഭവം.

മാർഗരീറ്റാ വിത്ത് എ സ്ട്രോ എന്ന സിനിമയിലെ അഭിനയത്തിന് കൽക്കിക്ക് സ്പെഷ്യൽ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ പുരസ്‌ക്കാരം സ്വീകരിച്ച ശേഷം തിരിച്ചു പോകാൻ കാറിനെ സമീപിക്കുമ്പോഴായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ കാറിലേക്ക് കയറ്റിവിടാൻ ഒപ്പമുണ്ടായിരുന്നെങ്കിലും ഇവർ സ്ഥലത്തു നിന്നും പോയ ശേഷം ഒരു കൂട്ടം ആൾക്കാർ വരികയും താരത്തെ കടന്നു പിടിക്കുകയുമായിരുന്നു.എന്നാൽ പിടി വിടുവിച്ച് ഒരു വിധത്തിൽ കാൽക്കി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, വാർത്തകൾ നിഷേധിച്ച് കൽക്കിയുടെ വക്താവ് രംഗത്തെത്തി. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വാർത്തകൾഅടിസ്ഥാന രഹിതമാണെന്നും വക്താവ് പറഞ്ഞു. വാർത്ത ആരാണ് പ്രചരിപ്പിച്ചതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് താരം ഇതുവരെ ഒരു വിശദീകരണവും നൽകിയിട്ടില്ലെങ്കിലും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. അതേസമയം സംഭവം കാണിച്ച് താരം സംഘാടകർക്ക് പരാതി നൽകിയെന്നാണ് വിവരം.