- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് റാഫിയുടെ ആരാധകനായ എഫ് എം അവതാരകനായി ശ്രീനിവാസൻ; കല്ലായി എഫ് എം ട്രെയിലർ ലോഞ്ച് ചടങ്ങിൽ അണിനിരന്ന് ജാക്കി ഷ്റോഫും സുനിൽ ഷെട്ടിയുമടക്കമുള്ള താരങ്ങൾ; ട്രെയിലർ കാണാം
ഗായകൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോൺ ബാപ്പുവിന്റെയും മകന്റെയും കഥ പറയുന്ന കല്ലായ് എഫ് എമിന്റെ ്‌ട്രെയിലർ പുറത്തിറക്കി.വിനീഷ് മില്ലേനിയം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, ഇർഫാൻ പഠാൻ, മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരന്നത്. പി ജയചന്ദ്രൻ, ലാൽ ജോസ്, ഗോപി സുന്ദർ, കാർത്തിക്, ആന്റണി വർഗ്ഗീസ്, അരുൺ ഗോപി, സച്ചിൻ ബാലു, അനീഷ് ജി മേനോൻ, മറീന മൈക്കൽ കുരിശിങ്കൽ തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായാണ് ശ്രീനി എത്തുന്നത്. ശ്രീനാഥ് ഭാസി, പാർവതി രതീഷ്, അനീഷ് ജി മേനോൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സുനിൽ സുഖദ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. ഫെബ്രുവരി 9ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം സന്തോഷ് കുമാർ ടി വിയും ഷാജഹാൻ ഒ
ഗായകൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോൺ ബാപ്പുവിന്റെയും മകന്റെയും കഥ പറയുന്ന കല്ലായ് എഫ് എമിന്റെ ്‌ട്രെയിലർ പുറത്തിറക്കി.വിനീഷ് മില്ലേനിയം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, ഇർഫാൻ പഠാൻ, മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരന്നത്.
പി ജയചന്ദ്രൻ, ലാൽ ജോസ്, ഗോപി സുന്ദർ, കാർത്തിക്, ആന്റണി വർഗ്ഗീസ്, അരുൺ ഗോപി, സച്ചിൻ ബാലു, അനീഷ് ജി മേനോൻ, മറീന മൈക്കൽ കുരിശിങ്കൽ തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായാണ് ശ്രീനി എത്തുന്നത്. ശ്രീനാഥ് ഭാസി, പാർവതി രതീഷ്, അനീഷ് ജി മേനോൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സുനിൽ സുഖദ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്.
ഫെബ്രുവരി 9ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം സന്തോഷ് കുമാർ ടി വിയും ഷാജഹാൻ ഒയാസിസും ചേർന്നാണ് ലോർഡ് കൃഷ്ണ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ നിർമ്മിച്ചിട്ടുള്ളത്.