- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട കാരണം അമിത വേഗതയെന്ന് പ്രാഥമിക നിഗമനം; കൂട്ടിയിടിയിൽ കാർ കത്തിയത് ദുരന്ത വ്യാപ്തി കൂട്ടി; മരിച്ചവരെല്ലാം കാർ യാത്രക്കാർ; മത്സ്യം കയറി വന്ന മീൻ ലോറിക്കും കേടു പാടുകൾ; തോട്ടയ്ക്കാട് ദുരന്തത്തിൽ മരിച്ച അഞ്ചു പേരും സുഹൃത്തുക്കൾ; രാത്രി അപകടത്തിൽ ഞെട്ടി കല്ലമ്പലം
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചതിന് കാരണം വാഹനങ്ങളുടെ അമിത വേഗതെയന്ന് സൂചന. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മരിച്ച വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാത്രിയിൽ നടന്ന അപകടമായതിനാൽ ദൃക്സാക്ഷികൾക്കു പോലും വ്യക്തമായ ചിത്രം അപകടത്തെ കുറിച്ചില്ല. മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്.
സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. മിനി ലോറി ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. രണ്ടുപേർ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽതകർന്ന അവസ്ഥയിലാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ