- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിനിടെ സുഹൃത്തിനെ കൊന്നു; തർക്കത്തിന് ശേഷം മറ്റൊരാളെ വാഹനം ഇടിച്ചു മരണമുറപ്പിച്ചു; കൂട്ടുകാരന്റെ കീഴടങ്ങൽ അറിഞ്ഞ മൂന്നാമൻ ബസിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു; കല്ലമ്പലത്തെ ഞെട്ടിച്ച് രണ്ട് കൊലപാതകവും ആത്മഹത്യയും; ആദ്യ കൊലയുടെ കാരണം കണ്ടെത്താൻ പൊലീസ്; സജീഷിന്റെ അറസ്റ്റ് നിർണ്ണായകമാകും
തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹതയുണർത്തി രണ്ടു മരണങ്ങൾ കൊലപാതകമെന്ന് തെളിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ അജികുമാറിനെ തിങ്കളാഴ്ച രാവിലെയും സുഹൃത്തായ അജിത്തിനെ ഇന്ന് രാവിലെയും മരിച്ചനിലയിൽ കണ്ടെത്തുകായിരുന്നു. അജിത്തിനെ വാഹനം ഇടിപ്പിച്ചു കൊന്നതാണെന്നു പ്രതി സജീഷ് സമ്മതിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥന്റേതും കൊലപാതകമെന്നാണ് സൂചന. സംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്ച പുലർച്ചെയാണ് ആലപ്പുഴ പിഡബ്ല്യുഡിയിൽ ഹെഡ് ക്ലർക്കായ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീലാ കോട്ടജിൽ അജികുമാറെന്ന തമ്പിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് മുറിവേറ്റതും രക്തം മുറിക്കുള്ളിൽ തളംകെട്ടിക്കിടന്നതും കൊലപാതകമെന്ന സംശയം ജനിപ്പിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കു താമസിക്കുന്ന അജികുമാറിന്റെ വീട്ടിൽ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേർന്ന് മദ്യപാനം നടന്നിരുന്നതായി അയൽക്കാരും മൊഴി നൽകിയതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിന് ശേഷം സുഹൃത്തുക്കൾ അജികുമാറിനെ കൊല്ലുകയായിരുന്നു. അതിനിടിയിലാണ് ചൊവ്വാഴ്ച അജികുമാറിന്റെ സുഹൃത്തുക്കളിലൊരാളായ അജിത്ത് വാഹനാപകടത്തിൽ മരിച്ചത്. സുഹൃത്തായ സജീഷാണ് റോഡിലൂടെ നടന്നുപോയ അജിത്തിന്റെ ദേഹത്ത് വാഹനം കൊണ്ടിടിപ്പിച്ചത്. അതിനുശേഷം സജീഷ് കല്ലമ്പലം പൊലീസിൽ കീഴടങ്ങി.
അജിത്തും സജീഷും അജികുമാറിന്റെ സുഹൃത്തുക്കളാണ്. അതിനാൽ രണ്ട് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. സജീഷ് കുറ്റസമ്മതവും നടത്തി. ഇവർ ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയാണ് അജികുമാർ കൊല്ലപ്പെട്ടതെന്നും അതിനെ ചൊല്ലിയുള്ള തർക്കമാവും പിറ്റേദിവസത്തെ വാഹനം ഇടിപ്പിച്ചുള്ള കൊലപാതകത്തിൽ എത്തിയതെന്നും പൊലീസ് തിരിച്ചറിഞ്ഞു.
വർക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലെ സംഘം, കൊല്ലപ്പെട്ട രണ്ടു പേരുടെയും സുഹൃദ് വലയത്തിൽപെട്ട ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച പുലർച്ചെ പത്രമിടാൻ വന്നയാളാണ് വീടിന്റെ സിറ്റൗട്ടിലെ കസേരയ്ക്ക് സമീപം അജികുമാർ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. അജികുമാറിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. മുറിയിൽ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെ നാലുമണിയോടെ, മദ്യപാന സംഘത്തിൽ ഉണ്ടായിരുന്ന പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന അജിത്ത്, മരിച്ച അജികുമാറിന്റെ വീടിന് രണ്ടുകിലോമീറ്റർ അകലെ റോഡിൽ വാഹനം ഇടിച്ച് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ സജീവ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
അതിനിടെ മൂന്നുമണിക്കൂർ വ്യത്യാസത്തിൽ മദ്യപസംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസ് ഇടിച്ചു മരിക്കുന്നത്. ബസിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ