- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമനയായ ആടിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന്റെ പേരിൽ ഭാര്യ ആത്മഹത്യ ചെയ്യുമോ? അനിത ഇല്ലാത്തിടത്ത് എനിക്ക് ജീവിക്കാനാവില്ലെന്ന് എഴുതിവച്ച് ഭർത്താവ് സാബുവും ജീവനൊടുക്കിയതോടെ അനാഥരായത് മൂന്ന് കുഞ്ഞു മക്കൾ; അടുത്തടുത്ത ദിവസങ്ങളിൽ ദമ്പതികൾ മരിച്ചതിന്റെ കാരണംതേടി നാട്ടുകാർ
കല്ലമ്പലം: 'എന്റെ അനിത ഇല്ലാത്തിടത്ത് എനിക്ക് ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാനും അവളുടെ വഴിയേ പോകുന്നു. ഇത് ഒരു ഭീരുത്വമായി കരുതേണ്ട. അനിതയോടുള്ള ആത്മസമർപ്പണമായി കരുതിയാൽ മതി. അവളുടെ ആ വാർത്ത വരാനായി ഞാൻ കാത്തിരിക്കുകയായിരുന്നു... എന്റെ മക്കൾ.......'. വിറയ്ക്കുന്ന കരങ്ങളോടെ ഡയറിയിൽ ഇത്രയും എഴുതിവച്ച് ഒരു തുണ്ട് കയറിൽ കല്ലമ്പലത്തെ ഓട്ടോ ഡ്രൈവർ സാബു ജീവനൊടുക്കിയതോടെ അനാഥരായത് ഏഴുവയസ്സുകാരനും നാലുവയസ്സുകാരും ഇരട്ടകളുമായ അനുജന്മാരുമാണ്. രണ്ടുനാൾ മുമ്പ് വീടുവിട്ടിറങ്ങിയ ഭാര്യ അനിതയുടെ ജഡം വാമനപുരം നദിയോരത്ത് കണ്ടെത്തിയെന്നറിഞ്ഞയുടൻ വീട്ടിലെത്തിയാണ് സാബു ആത്മഹത്യചെയ്തത്. രണ്ടുദിവസങ്ങൾക്കിടെ യുവദമ്പതികൾ നദിയിൽചാടിയും കയറിൽത്തൂങ്ങിയും ജീവൻവെടിഞ്ഞത് എന്തിനെന്നറിയാതെ സ്തംഭിച്ചിരിക്കുകയാണ് നാട്ടുകാർ. അച്ഛനമ്മമാരുടെ താങ്ങും തണലുമുണ്ടാകേണ്ട ചെറുപ്രായത്തിൽ 7 വയസുള്ള സനീഷിനെയും 4 വയസുകാരുംഇരട്ടകളുമായ സനിത്തിനേയും സനത്തിനേയും ഈ ലോകത്ത് തനിച്ചാക്കി യുവദമ്പതികൾ മരണത്തിലേക്ക് മടങ്ങിയതെന്തിനെന്ന അന്വേഷണം എ

കല്ലമ്പലം: 'എന്റെ അനിത ഇല്ലാത്തിടത്ത് എനിക്ക് ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാനും അവളുടെ വഴിയേ പോകുന്നു. ഇത് ഒരു ഭീരുത്വമായി കരുതേണ്ട. അനിതയോടുള്ള ആത്മസമർപ്പണമായി കരുതിയാൽ മതി. അവളുടെ ആ വാർത്ത വരാനായി ഞാൻ കാത്തിരിക്കുകയായിരുന്നു... എന്റെ മക്കൾ.......'. വിറയ്ക്കുന്ന കരങ്ങളോടെ ഡയറിയിൽ ഇത്രയും എഴുതിവച്ച് ഒരു തുണ്ട് കയറിൽ കല്ലമ്പലത്തെ ഓട്ടോ ഡ്രൈവർ സാബു ജീവനൊടുക്കിയതോടെ അനാഥരായത് ഏഴുവയസ്സുകാരനും നാലുവയസ്സുകാരും ഇരട്ടകളുമായ അനുജന്മാരുമാണ്.
രണ്ടുനാൾ മുമ്പ് വീടുവിട്ടിറങ്ങിയ ഭാര്യ അനിതയുടെ ജഡം വാമനപുരം നദിയോരത്ത് കണ്ടെത്തിയെന്നറിഞ്ഞയുടൻ വീട്ടിലെത്തിയാണ് സാബു ആത്മഹത്യചെയ്തത്. രണ്ടുദിവസങ്ങൾക്കിടെ യുവദമ്പതികൾ നദിയിൽചാടിയും കയറിൽത്തൂങ്ങിയും ജീവൻവെടിഞ്ഞത് എന്തിനെന്നറിയാതെ സ്തംഭിച്ചിരിക്കുകയാണ് നാട്ടുകാർ.
അച്ഛനമ്മമാരുടെ താങ്ങും തണലുമുണ്ടാകേണ്ട ചെറുപ്രായത്തിൽ 7 വയസുള്ള സനീഷിനെയും 4 വയസുകാരുംഇരട്ടകളുമായ സനിത്തിനേയും സനത്തിനേയും ഈ ലോകത്ത് തനിച്ചാക്കി യുവദമ്പതികൾ മരണത്തിലേക്ക് മടങ്ങിയതെന്തിനെന്ന അന്വേഷണം എത്തിനിൽക്കുന്നത് വീട്ടിലെ ആടിനെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ ചെറുവഴക്കിനെ ചുറ്റിപ്പറ്റിയാണ്. ഇവരുടെ തുടർപഠന സംരക്ഷണത്തിനും സംരക്ഷണത്തിനും ആകെ ആശ്രയമുള്ളത് മുത്തശി ഓമനമാത്രം. ഇക്കഴിഞ്ഞ ജൂലായ് എട്ടിനാണ് അനിതയെ വീട്ടിൽ നിന്ന് കാണാതായത്. രണ്ടുദിവസംകഴിഞ്ഞ് ഇവരുടെ ജഡം വാമനപുരം നദിയോരത്ത് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു സാബുവിന്റെ മരണം.
സാബു സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പഠിത്തം നിർത്തി മേശൻ പണിക്കുൾപ്പെടെ പോയിത്തുടങ്ങി. 18 വയസ്സായതോടെ ഓട്ടോഡ്രൈവറായി. അധ്വാനിയായിരുന്ന സാബുവിനോട് അയൽവാസിയും അടുത്തബന്ധുവുമായ അനിതയ്ക്കു തോന്നിയ താൽപര്യം പ്രേമമായി വളർന്നു. ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹം കഴിച്ച ഇരുവരും ആദ്യ മൂന്നു വർഷം കാരക്കോണത്തായിരുന്നു താമസം.
പിന്നീട് അനിതയുടെ അമ്മ ഓമനയ്‌ക്കൊപ്പം നെല്ലിക്കോട് താമസമായി. കുടുംബ സ്വത്തായ 7 സെന്റിൽ ഒരു കുഞ്ഞു വീടും ഇരുവരും ചേർന്ന് കെട്ടിപ്പൊക്കി. രാവിലെ ഓട്ടോയുമായി പോകുന്ന സാബു സന്ധ്യയ്ക്ക് മടങ്ങി വരും. അനിതയാകട്ടെ ഒരു ഡസനോളം ആടുകളെയും കോഴികളെയും വളർത്തി കുടുംബത്തിലേക്ക് വരുമാനം കണ്ടെത്തി. സന്ധ്യയോടെ ഇരുവരും ചേർന്ന് ഓരോ കല്ലും പടുത്തുവച്ച് സ്വയം അധ്വാനിച്ചാണ് സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. സാധാരണ സ്ത്രീകളേക്കാൾ കഠിനാദ്ധ്വാനിയായ അനിത നാട്ടുകാർക്കും പ്രിയങ്കരിയായിരുന്നു. ആർക്കുമുന്നിലും കൈനീട്ടാത്ത പ്രകൃതമായിരുന്നു ഇരുവർക്കും. ഏറ്റവും ഒടുവിൽ ഒരു ഡസനോളം കോഴികളും ആടുകളും ഉണ്ടായിരുന്നു.
കാര്യമായ സാമ്പത്തിക പരാധീനതകളില്ലാതിരുന്ന കുടുംബബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായത് ഒരു ആടിനെച്ചൊല്ലിയുണ്ടായ തർക്കമായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. കോഴികളേയും ആടുകളേയും വിറ്റാണ് ഇടയ്ക്കിടെയുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഇരുവരും പരിഹരിച്ചിരുന്നത്. എന്നാൽ പെരുന്നാളിന് മുമ്പുണ്ടായ ബാധ്യത മറികടക്കാൻ ഒരാടിനെ വിൽക്കാൻ സാബു സമ്മതം ചോദിച്ചു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആടിനെ വിൽക്കാൻ അനിത സമ്മതിച്ചില്ല. ഇതൊരു പ്രശ്‌നമായി തുടർന്നു.
ഇക്കഴിഞ്ഞ 7 ന് ആടിന് അസുഖം ബാധിച്ചു. മൃഗാശുപത്രിയിൽ കൊണ്ടുപോകണമെന്ന ആവശ്യം സാബു നിരാകരിച്ചു. ഇത് അനിതയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലി ഇരുവരും വഴക്കായി. പിറ്റേന്ന് രാവിലെ അനിത കുട്ടികളെ തന്റെ സ്‌കൂട്ടിയിൽ സ്‌കൂളിലാക്കി. മടങ്ങും വഴി വീടിനു കുറച്ചകലെയുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിൽ കയറിയതായി പറയുന്നു. ഇതിനുശേഷമാണ് അനിതയെ കാണാതായത്. ഇടക്കാലത്ത് തയ്യൽ പഠിക്കുമ്പോൾ പരിചയപ്പെട്ട കൂട്ടുകാരിയായിരുന്നു അത്. അനിതയിൽ നിന്നും കൂട്ടുകാരി ഒരു ചെക്ക് ഒപ്പിട്ടു വാങ്ങിയതായി ബന്ധുക്കൾ സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രാവിലെ പത്തരയോടെ വീട്ടിലെത്തിയ സാബു അനിതയെ കാണാഞ്ഞപ്പോൾ പരിസരമാകെ തിരഞ്ഞെങ്കിലും വൈകിട്ടോടെ തിരികെ വരുമെന്ന പ്രതീക്ഷയിൽ ഇരുന്നു. ഉച്ചയോടെ കുട്ടികൾ സ്‌കൂളിൽ നിന്നെത്തി. തുടർന്നു അച്ഛനും മക്കളും നടത്തിയ പരിശോധനയിൽ മേശമേൽ ഡയറിയിൽ ഒരു കത്തും അതിനുമേൽ ഒരു മാലയും കണ്ടു.'ഞാൻ ആർക്കും ശല്യമാകാതെ പോകുന്നു'എന്ന അനിതയുടെ കത്തായിരുന്നെങ്കിലും തന്നെ പറ്റിക്കാനായി എഴുതിയതായിരിക്കുമെന്നാണ് സാബു കരുതിയത്.
എന്നാൽ വൈകിയും അനിതയെ കാണാതായതിനെതുടർന്ന് കല്ലമ്പലം പൊലീസിൽ വിവരം നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിതയുടെ മൊബൈൽ ആറ്റിങ്ങൽ ഭാഗത്തെ ടവറിനു കീഴിലാണ് അവസാനം എത്തിയതെന്ന് മനസ്സിലായി. പക്ഷേ, അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിറ്റേന്നും വിവരങ്ങൾ ലഭിച്ചില്ല. ഇതിനിടെ അനിതയുടെ കൂട്ടുകാരി വീട്ടിലെത്തി കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
അടുത്തദിവസം രാവിലെ ഓട്ടോയുമായി പോയ സാബു പത്ത് മണിയോടെ ചേന്നൻകോട് ജംഗ്ഷനിലെത്തിയപ്പോഴാണ്് ഒരു സുഹൃത്തിൽ നിന്ന് കടയ്ക്കാവൂർ നദിക്കരയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ട വിവരം അറിയുന്നത്. ഓട്ടോയുമായി നേരെ വീട്ടിലേക്കെത്തിയ സാബു വരാന്തയിൽ നിന്ന സഹോദരീ പുത്രനോട് സ്‌കൂട്ടി നന്നാക്കിക്കൊണ്ട് വരാൻ പറഞ്ഞുവിട്ടു. അനിതയുടെ അമ്മയോട് ചായക്ക് പഞ്ചസ്സാര വാങ്ങി വരാനും പറഞ്ഞു. വീട്ടിലുണ്ടായിരുന്നവരെ അങ്ങനെ മാറ്റിയശേഷമായിരുന്നു സാബു ജീവനൊടുക്കുന്നത്.
സ്‌കൂട്ടി നന്നാക്കാൻ പോയ അനന്തിരവൻ പാതി വഴിയെത്തിയശേഷം ഒരു പിൻവിളിപോലെ തിരിച്ചു വന്നു. പുറത്ത് ആരെയും കാണാതെ അകത്തേയ്ക്ക് കയറിയപ്പോൾ വീടിനുള്ളിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന സാബുവിനെയാണ് കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ ഓമന കാഴ്ച കണ്ട് മയങ്ങി വീണു. കടയ്ക്കാവൂർ നദിയിൽ കണ്ടെത്തിയ മൂന്നു ദിവസത്തോളം പഴക്കമുള്ള ശരീരം അനിതയുടേതാണെന്നു ആഭരണങ്ങളും വസ്ത്രങ്ങളും പരിശോധിച്ച് മൂത്ത മകൻ സാനിഷ് തിരിച്ചറിയുന്ന സമയത്തായിരുന്നു വീട്ടിൽ സാബുവിന്റെ മരണം.
തീവ്ര പ്രണയത്തിനൊടുവിൽ വിവാഹിതരായി, സ്വയം ജീവിതം കെട്ടിപ്പടുത്ത ദമ്പതികൾ നിസാര പ്രശ്‌നത്തിന് ജീവിതം അവസാനിപ്പിച്ചത് എന്തിനെന്ന ചോദ്യം ഇപ്പോഴും ദുരുഹമായി തുടരുന്നു. ഒരു ആടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മാത്രം ഇരുവരും ആത്മഹത്യചെയ്യുമോ എന്നാണ് നാട്ടുകാരും ബന്ധുക്കളും ചോദിക്കുന്നത്.

