- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ചാരയം വിറ്റ് പേരെടുത്ത മീശ ബാബുവിനെ കിട്ടിയതോടെ കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമം; തമിഴ്നാട്ടുകാരേയും ബംഗാളികളേയും പറ്റിച്ച് മുങ്ങിയ പട്ടാമ്പിക്കാരൻ ലക്ഷ്യമിട്ടത് മലയാളികളേയും മണിചെയിൻ തട്ടിൽ കുടുക്കി കോടികൾ നേടാൻ; കോഴിക്കോട് കുടുങ്ങിയത് അന്തൻസംസ്ഥാന സംഘത്തലവൻ; കള്ളിയത്ത് രതീഷ് ചന്ദ്ര ഫ്രോഡുകൾക്കിടയിലെ വമ്പൻ സ്രാവ്
മലപ്പുറം: അമ്പതുകോടിയുടെ മണിചെയ്ൻ തട്ടിപ്പ് നടത്തിയ കേസിൽ അന്തൻസംസ്ഥാന സംഘത്തലവൻ പിടിയിൽ. പട്ടാമ്പിക്കാരൻ രതീഷ് ചന്ദ്ര പിടിയിലായത് കോഴിക്കോട് ഫ്ളാറ്റിൽ ഒളിച്ചു കഴിയുന്നതിനിടെ. മണിചെയിൻ മോഡലിൽ ,കേരളത്തിലെ വിവിധ ജില്ലകളും തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും കോടികൾ തട്ടിയ തട്ടിപ്പു സംഘത്തിന്റെ തലവൻ പിടിയിലായ പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43)യെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് പ്രത്യേക അന്വോഷണ സംഘം ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ജൂലൈ 13ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വോഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ഒക്ടോബർ 15നാണ്് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ. വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി.
കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വൻ സാലറികളിൽ നിയമിച്ചു.'11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആർ.പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റെഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്. പലർക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പൊലീസ് സൈബർ ഡോമിന്റ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളിൽ സ്പോൺസേർഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത് .തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്ലാറ്റുൾപ്പെടെ സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് മുൻപും പിടികൂടിയതായി വിവരം ഉണ്ട്. കോഴിക്കോട് ടൗണിൽ വൻ തുകക്ക് 5 ൽ അധികം ഫ്ലാറ്റുകൾ വാടകക്ക് എടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ , മൊബൈൽ ഫോണുകൾ , മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ കൂട്ടാളി തൃശ്ശൂർ സ്വദേശി ഊട്ടോളി ബാബുവിനെ രണ്ട് ദിവസം മുൻപ് പിടികൂടിയിരുന്നു. ഇയാൾ റിമാന്റിലാണ്. ,കൂടുതൽ അന്വോഷണങ്ങൾക്കും തെളിവെടുപ്പിനുമായി രതീഷ് ചന്ദ്രയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി ഷറഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീർ ,രതീഷ് ഒളരിയൻ ,സബീഷ്, സുബ്രഹ്‌മണ്യൻ , പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.
ഹരീഷ് ബാബു (50) എന്ന മീശ ബാബുവിനെ(ഊട്ടോളി ബാബു) പിടികൂടിയതാണ് നിർണ്ണായകമായത്. തൃശ്ശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാൻ ഉള്ള പദ്ധതി നടത്തിവരവെയാണ് പ്രത്യേക അന്വേഷണ സംഘം ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂരിൽ വ്യാജ ചാരായം വില്പന നടത്തിവന്ന മീശ ബാബുവിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇയാളുടെ പേരിൽ പുതുക്കാട്, ഒല്ലൂർ, ചാലക്കുടി എക്‌സൈസ് എന്നിവിടങ്ങളിൽ ചാരായം വില്പന നടത്തിയതിന് കേസ് ഉണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്