- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപതോളം ഇനങ്ങളിലായി 21 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും; കുവൈറ്റ് ഇന്ത്യൻ സ്കൂൾ യുവജനോത്സവം കലോത്സവത്തനിമയ്ക്ക് തിരി തെളിഞ്ഞു
കുവൈറ്റ്: ചരിത്രത്തിലാദ്യമായി കുവൈറ്റിൽ അരങ്ങേറുന്ന ഇന്ത്യൻ സ്‌കൂൾയുവജനോത്സവം കലോത്സവത്തനിമ 2017 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽസ്‌കൂളിലെ ഐ വി ശശി നഗറിൽ പ്രൗഡ ഗംഭീര തുടക്കം. തനിമ കുവൈറ്റാണുയുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി പി നാരായണൻ, ജലീബ് അൽഷുയൂഖ് പൊലീസ് മേധാവി കേണൽ അബ്ദുൽ റഹ്മാൻ അൽ ദേയി എന്നിവർചേർന്ന് നാട മുറിച്ച് കൗമാര കലയുടെ മഹാമേള ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥി ഫ്രാങ്ക് പി തോമസ് മുഖ്യ പ്രഭാഷനം നടത്തി. തനിമ ജനറൽകൺവീനർ ജേക്കബ് വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. കലോത്സവത്തനിമ 2017ജനറൽ കൺവീനർ ജോണി കുന്നിൽ, ബഹറിൻ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ്‌മാത്യൂ വർഗ്ഗീസ്, കലോത്സവത്തനിമ ജോയിന്റ് കൺവീനർമാരായ ബാബുജിബത്തേരി, മേരി ജോൺ എന്നിവർ പ്രസംഗിച്ചു. ആർട്ടിസ്റ്റ് സുജാതൻഅനിൽ അടൂർ, ഊർമ്മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് കലോത്സവവേദികൾ സർഗ്ഗമികവിന്റെ അങ്കത്തട്ടുകളായി മാറി.ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 20 ഇനങ്ങളിൽ 21 ഇന്ത്യൻസ്‌കൂളുകളിൽ നി
കുവൈറ്റ്: ചരിത്രത്തിലാദ്യമായി കുവൈറ്റിൽ അരങ്ങേറുന്ന ഇന്ത്യൻ സ്‌കൂൾയുവജനോത്സവം കലോത്സവത്തനിമ 2017 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽസ്‌കൂളിലെ ഐ വി ശശി നഗറിൽ പ്രൗഡ ഗംഭീര തുടക്കം. തനിമ കുവൈറ്റാണുയുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി പി നാരായണൻ, ജലീബ് അൽഷുയൂഖ് പൊലീസ് മേധാവി കേണൽ അബ്ദുൽ റഹ്മാൻ അൽ ദേയി എന്നിവർചേർന്ന് നാട മുറിച്ച് കൗമാര കലയുടെ മഹാമേള ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥി ഫ്രാങ്ക് പി തോമസ് മുഖ്യ പ്രഭാഷനം നടത്തി. തനിമ ജനറൽകൺവീനർ ജേക്കബ് വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു.
കലോത്സവത്തനിമ 2017ജനറൽ കൺവീനർ ജോണി കുന്നിൽ, ബഹറിൻ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ്‌മാത്യൂ വർഗ്ഗീസ്, കലോത്സവത്തനിമ ജോയിന്റ് കൺവീനർമാരായ ബാബുജിബത്തേരി, മേരി ജോൺ എന്നിവർ പ്രസംഗിച്ചു. ആർട്ടിസ്റ്റ് സുജാതൻഅനിൽ അടൂർ, ഊർമ്മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന് കലോത്സവവേദികൾ സർഗ്ഗമികവിന്റെ അങ്കത്തട്ടുകളായി മാറി.ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 20 ഇനങ്ങളിൽ 21 ഇന്ത്യൻസ്‌കൂളുകളിൽ നിന്നുള്ള ആയിരത്തിലധികം കലാപ്രതിഭകളാണു ദേശീയഅംഗീകാരത്തിനായി മാറ്റുരയ്ക്കുന്നത്.
ഡോ എ പി ജെ അബ്ദുൽകലാം പേൾ ഓഫ് കുവൈറ്റ് പുരസ്‌കാര ജേതാവിനെനിർണ്ണയിക്കുന്ന അന്തിമ മത്സര റൗണ്ടുകൾ നാളെ രാവിലെ ഒൻപതിനുആരംഭിക്കും. വൈകുന്നേരം മൂന്നിനാണു സമാപനസമ്മേളനം.