തൃശൂർ :ഒന്നിന് പിറകേ മറ്റൊന്നായി പത്രങ്ങളുടെ സപ്‌ളിമെന്റുകൾ. കലോത്സവ വേദിയിലെ വേയിസ്റ്റ് ബിന്നുകൾക്ക് ഭാരം കുട്ടിതല്ലാതെ പ്രത്യേക ചലനങ്ങളൊന്നും സൃഷ്ടിക്കാൻ ഇത്തരം പ്രസിദ്ധീകരണങ്ങൾ ഉപകരിച്ചില്ലാ എന്നതാണ് വാസ്തവം.

ഈ വഴിക്ക് വേദികളിൽ തിളങ്ങി നിന്നത് മുത്തശി പത്രങ്ങളുടെ മാർക്കറ്റിങ് വിഭാഗക്കാരാണ് .ഇവരുടെ ഇടപെടലിൽ സജീവമായ സ്റ്റാളുകളിലേക്ക് കണികളും മത്സരാർത്ഥികളുമെത്തിയത് പേരിന് മാത്രം. കാണികളെ ആകർഷിക്കാൻ ഇക്കൂട്ടർ വവിധ മത്സരങ്ങളും സ്റ്റാളുകളിൽ ഏർപ്പെടുത്തിയിരുന്നു. ഇരിപ്പിടങ്ങളിൽ എത്തിച്ചു നൽകിയ പല സപ്‌ളിമെന്റുകളുടെയും ഉള്ളടക്കം കാണികളുടെയും മത്സരാർത്ഥികളുടെയും പ്രതീക്ഷകൾ പാടെ തകിടം മറിക്കുന്നതായിരുന്നു.

പരസ്യങ്ങൾ ചാർത്തുന്നതിന് കലോത്സവത്തെ മറയാക്കുന്ന പ്രതീതിയാണ് ഒറ്റ നോട്ടത്തിൽ മിക്ക സപ്‌ളിമെന്റുകളിലും ദൃശ്യമായിരുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തങ്ങളുടെ ചിത്രങ്ങളും വാർത്തയും പ്രതീക്ഷിച്ച് സപ്‌ളിമെന്റുകളിൽ പ്രതീക്ഷയോടെ മിഴികൾ പായിച്ച മത്സര വിജയികൾക്ക് നിരാശയായിരുന്നു ഫലം. അരിശത്തോടെ വെയിസ്റ്റ് ബിന്നിലേക്ക് പത്രം വലിച്ചെറിഞ്ഞാണ് ഇവരിൽ ഒട്ടുമിക്കവരും അരിശം തീർത്തത്.

ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും വേദികളിൽ ചപ്പുചവറുകുൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനും ഓടി നടന്നിരുന്ന ശുചിത്വമിഷൻ വാളണ്ടിയർ മാർക്ക് കാണികൾ വേദികളിൽ ഉപേക്ഷിച്ച പോയ പത്രങ്ങൾ ശേഖരിച്ച് നീക്കുക ഇന്നലത്തെ പ്രധാന ചുമതലകളിലൊന്നായി മാറിയിരുന്നു.