- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ക്യമാറകൾ വേദി കൈയേറുമ്പോൾ വേദിയിൽ ഇരുന്നിട്ട് കാര്യമില്ല; ഞായറാഴ്ചയായിട്ടും ഒഴിഞ്ഞ കസേരകൾക്ക് മുമ്പിൽ പരിപാടി അവതരിപ്പിച്ച് പ്രതിഭകൾ; അപ്പീലും പരാതികളും നിറംകെടുത്താൻ രണ്ടാം ദിവസത്തെ വില്ലന്മാരാകുന്നു
തൃശൂർ: കലോത്സവത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്. ഗ്രാമർ ഇനമായ ഭരതനാട്യ വേദി സജീവമാണ്. പക്ഷേ ഇവിടെ കാണാൻ ആരുമില്ല. നീലക്കുറിഞ്ഞിയിൽ വേദിയെ മറഞ്ഞ് ചാനൽ ക്യാമറകളാണ്. അതുകൊണ്ട് തന്നെ ആർക്കും ഒന്നും കാണാൻ പറ്റുന്നില്ല. ഇതിന് മാറ്റം വരുത്താൻ അധികാരികളും ഇല്ല. ഇതോടെ നീലക്കുറിഞ്ഞി ആളൊഴിഞ്ഞ വേദിയായി. ഒഴിഞ്ഞ കസേരകളാണ് എങ്ങും. ആങ്ങനെ രണ്ടാം ദിനവും കല്ലുകടികൾ ഏറെയാവുകയാണ്. പുതുമകൾകൊണ്ടും പെങ്കടുക്കുന്ന എല്ലാവർക്കും ട്രോഫി നൽകാനുള്ള തീരുമാനംകൊണ്ടും ശ്രദ്ധേയമായ 58ാം കേരള സ്‌കൂൾ കലോത്സവം അങ്ങനെ വിവാദത്തിന് വേദിയാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്തില്ല എന്ന ഒറ്റക്കാരണത്താൽ ഉദ്ഘാടനച്ചടങ്ങ് അനിശ്ചിതത്വത്തിലാകാനും വൈകാനും ഇടയായി. ഇതുമൂലം എല്ലാ വേദികളിലും മത്സരം ഒരു മണിക്കൂറിെേലറ വൈകിയാണ് തുടങ്ങിയത്. ഔദ്യോഗിക കാരണത്താൽ മുഖ്യമന്ത്രിക്ക് പെങ്കടുക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, കൊല്ലത്ത് പാർട്ടി ജില്ല സമ്മേളനത്തിൽ പെങ്കടുക്കുന്നതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അഭാ
തൃശൂർ: കലോത്സവത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്. ഗ്രാമർ ഇനമായ ഭരതനാട്യ വേദി സജീവമാണ്. പക്ഷേ ഇവിടെ കാണാൻ ആരുമില്ല. നീലക്കുറിഞ്ഞിയിൽ വേദിയെ മറഞ്ഞ് ചാനൽ ക്യാമറകളാണ്.
അതുകൊണ്ട് തന്നെ ആർക്കും ഒന്നും കാണാൻ പറ്റുന്നില്ല. ഇതിന് മാറ്റം വരുത്താൻ അധികാരികളും ഇല്ല. ഇതോടെ നീലക്കുറിഞ്ഞി ആളൊഴിഞ്ഞ വേദിയായി. ഒഴിഞ്ഞ കസേരകളാണ് എങ്ങും. ആങ്ങനെ രണ്ടാം ദിനവും കല്ലുകടികൾ ഏറെയാവുകയാണ്. പുതുമകൾകൊണ്ടും പെങ്കടുക്കുന്ന എല്ലാവർക്കും ട്രോഫി നൽകാനുള്ള തീരുമാനംകൊണ്ടും ശ്രദ്ധേയമായ 58ാം കേരള സ്‌കൂൾ കലോത്സവം അങ്ങനെ വിവാദത്തിന് വേദിയാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്തില്ല എന്ന ഒറ്റക്കാരണത്താൽ ഉദ്ഘാടനച്ചടങ്ങ് അനിശ്ചിതത്വത്തിലാകാനും വൈകാനും ഇടയായി. ഇതുമൂലം എല്ലാ വേദികളിലും മത്സരം ഒരു മണിക്കൂറിെേലറ വൈകിയാണ് തുടങ്ങിയത്. ഔദ്യോഗിക കാരണത്താൽ മുഖ്യമന്ത്രിക്ക് പെങ്കടുക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, കൊല്ലത്ത് പാർട്ടി ജില്ല സമ്മേളനത്തിൽ പെങ്കടുക്കുന്നതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അഭാവം പരിപാടിയുടെ ആദ്യദിനത്തിെന്റ നിറം മങ്ങാൻ കാരണമായി.
ഉദ്ഘാടനച്ചടങ്ങ് നടന്ന ഒന്നാം നമ്പർ വേദിയായ 'നീർമാതള'ത്തിൽ രാവിലെ 11ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടം തുടങ്ങിയത് ഉച്ചക്ക് ഒന്നോടെ. എല്ലാ വേദികളിലും മത്സരം ഒരു മണിക്കൂറിലേറെ വൈകി. 'രാജമല്ലി'യിൽ(ഹോളി ഫാമിലി ഹൈസ്‌കൂൾ) ഒപ്പന തുടങ്ങുേമ്പാൾ സമയം 11.40. യക്ഷഗാനം തുടങ്ങിയത് ഉച്ചക്ക് 12ന്. വേദി മൂന്നിൽ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടം തുടങ്ങാനും ഒന്നര മണിക്കൂർ വൈകി. ഇത്തരം പരാതികൾ രണ്ടാം ദിവസം തുടരുന്നു.