ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ 'കലോത്സവം & നൃത്താഞ്ജലി സീസൺ 5' ന്റെ മത്സരങ്ങൾ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിൽ ആരംഭിച്ചു. രാവിലെ നടന്ന ഉത്ഘാടന ചടങ്ങിൽ ഡബ്ല്യൂ.എം.സി ചെയർമാൻ സൈലോ സാം ഭദ്ര ദീപം കൊളുത്തി മത്സരങ്ങൾ ഉത്ഘാടനം ചെയ്തു.

ശേഷം ഐറിഷ് മലയാളികളായ ജിനു ലൈജുവിന്റെയും റെജി സെബാസ്റ്റ്യന്റെയും നിര്യാണത്തിൽ ഡബ്ല്യൂ.എം.സി അനുശോചനം രേഖപ്പെടുത്തി. സീനിയർ വിഭാഗത്തിന്റെ ഭരതനാട്യത്തോടെ മത്സരങ്ങൾ ആരംഭിച്ചു.