കൽപകന്നൂർ : കൽപകന്നൂർ പൗരസമിതിയുടെ സഹകരണത്തോടെ ഫുട്ബാൾ ടൂർണമെന്റുംകൽപകന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും പത്താംതരം പ്ലസ് ടു പരീക്ഷകളിൽഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നാടിന്റെ ആധാരമെന്നോണം മുഴുവൻവിദ്യാർത്ഥികൾക്കും ട്രോഫിയും ക്യാഷ് അവാർഡും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. കൽപകന്നൂർ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

രാവിലെ പത്തു മണിയോടെ ആരംഭിച്ച ഫുട്‌ബോൾ മത്സരങ്ങൾ അഖിലേന്ത്യാ ഫുട്‌ബോൾ താരവുംകാസ്‌ക് ക്ലബ് പ്രെസിഡന്റുമായ മുൻസർ എൻ.സി ഉദ്ഘാടനം ചെയ്തു. പ്രേംദാസ് വെട്ടംസനു, പി.സി ഷിബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു വൈകീട്ടോടെ ഫുട്ബാൾ മത്സരങ്ങൾ സമാപിച്ചു തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കുറ്റിപുറം ബ്ലോക്ക്
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സബാഹ് ആനപടിക്കൽ ഉദ്ഘാടനംചെയ്തു. കൽപകന്നൂർ നിവാസിയും അദ്ധ്യാപകനുമായ സുബിൻ കോന്നല്ലൂർ അധ്യക്ഷതവഹിച്ചു.

മുൻ സന്തോഷ് ട്രോഫി താരം നസ്‌റുദ്ധീന് ചേരിയത്ത് കൽപകന്നൂർഫുട്‌ബോൾ ടീം ജഴ്സി പ്രകാശനം ചെയ്തു വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി,കൽപകന്നൂർ ഗ്രാമത്തിന്റെ വളർച്ചയെ കുറിച്ചും മറ്റും മുഖ്യ പ്രഭാഷകൻ സി.പിരാധകൃഷ്ണ പണിക്കർ സംസാരിച്ചു കൽപകഞ്ചേരി ഗ്രാമ പഞ്ചയാത്ത് മെമ്പർ മാറിയമു,വളവന്നൂർ ഗ്രാമ പഞ്ചയാത്ത് മെമ്പർ അബ്ദുറഹ്മാൻ, കടുങ്ങാത്തുകുണ്ട് വ്യപാരിവ്യസായി യൂണിറ്റ് പ്രിസഡന്റ് മുജീബ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ രഘുനാഥ് മാസ്റ്റർ, നൗഷാദ് മാസ്റ്റർ, ഷാഫി എം ടി എന്നിവർ സംസാരിച്ചു. അസീസ് ടിസ്വാഗതവും പ്രേംദാസ് നന്ദിയും പറഞ്ഞു. ശിഹാബ് അന്നംകാട്, സമദ് പള്ളിമാലിൽ,അസീസ് പറമ്പൻ, ബാബുരാജ് വലിയ വീട്ടിൽ, അലി ഹൈദർ കെ.ടി, കമറുദ്ധീൻ കുന്നത്,പള്ളിമാലിൽ ഹംസൂപ്പ, പൊട്ടച്ചോല അബൂബക്കർ ഹാജി, അന്നംകാട് ബാവ, സൈതാലി എം ടി,ഹസ്സൻ കുട്ടി എം ടി, മമ്മു പി, ഭാസ്‌ക്കരൻ, മണി വലിയ വീട്ടിൽ, സുമിൽ കോന്നല്ലൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.