കൽപ്പകന്നൂർ : കല്പകഞ്ചേരി വളവന്നൂർ പഞ്ചായത്തുകൾ അതിർത്ഥി പങ്കിടുന്നപ്രദേശത്തിന് കൽപകന്നൂർ എന്ന പേര് നാമകരണം ചെയ്തു. കടുങ്ങാത്തുകുണ്ട് മുതൽകാവപ്പുര വരേയുള്ള റോഡിൽ കൽപകഞ്ചേരി പഞ്ചായത്ത് 17ാം വാർഡും വളവന്നുർപഞ്ചായത്ത് 3ാം വാർഡും ചേർന്ന് അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൽപകന്നുർ എന്നപേരിൽ കൽപകഞ്ചേരി പഞ്ചായത്ത് മെമ്പർ മറിയാമുവും വളവന്നൂർ പഞ്ചായത്ത് മെമ്പർഅബ്ദുറഹ്മാനും ചേർന്ന് ഉദ്ഘാടനം ചെയ്തത്.

നാട്ടിലെ മുഴുവൻ പേരെയുംസംഘടിപ്പിച്ച് പേരുകൾ നിർദ്ധേശിക്കാൻ ആവിശ്യപ്പെടുകയും അവയിൽ നിന്നുംതിരഞ്ഞെടുത്ത പേരുകൾ ഓൺലൈൻ വോട്ടിങ്ങിനു സജ്ജമാക്കുകയും ചെയ്തു രണ്ടു ദിവസം കൊണ്ട് ഓൺലൈൻ വോട്ടിങ് പൂർത്തിയാകുകയും കൽപ്പകന്നൂർ എന്ന പേര്‌വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെടുകയും ചെയ്തു. ഈ പ്രദേശത്തേക്ക് തപാൽഉരുപ്പടികൾ പലപ്പോഴും കറങ്ങി തിരിഞ്ഞാണ് എത്താറുള്ളത് ഒരേ വീട്ടിലേ രണ്ട്‌പേർക്ക് തന്നേ വിത്യസ്ഥമായ മേൽവിലാസങ്ങൾ. വർഷങ്ങളായി നിലനിന്നു പോന്നിരുന്നഇത്തരം പ്രശ്‌നങ്ങൾക്ക് ഇപ്പോഴാണ് പരിഹാരമാകുന്നത്.

ഉച്ചക്ക് രണ്ട് മണി മുതൽകലാ കായിക മത്സരങ്ങൾ അരങ്ങേറി വൈകീട്ട് അഞ്ച് മണിയോടെ തിങ്ങികൂടിയ ആയിരങ്ങളേസാക്ഷിയാക്കി കൽപകന്നൂർ എന്ന് പേര് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽഅബ്ദുർറഹ്മാൻ ഉദ്ഘാടന പ്രസംഗം നടത്തി കൽപകങ്ങളുടെ ഊരായതിനാൽ ഏറ്റവുംഅനുയോജ്യമായ പേര് ഇതു തന്നെയെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ബാവ എ ,അബൂബക്കർ ഹാജി, മൊയ്ദീൻ കുട്ടി കെ, ഹംസുപ്പ പി.എം, മണി, എന്നിവർ ചടങ്ങിൽആശംസകൾ നേർന്നു. നാടിന് ഈ പേര് നൽകിയ സിഹാബ് കുന്നത്തിന് ഉപഹാരം നൽകി ആദരിച്ചു.